ഭുജില്‍ വീണ്ടും ഭൂചലനം
അഹമ്മദാബാദ് : ഗുജറാത്തിലെ ഭുജില്‍ ഫിബ്രവരി ഒന്ന് വ്യാഴാഴ്ച വീണ്ടും ഭൂചലനമുണ്ടായി.
റിക്ടര്‍ സ്കെയിലില്‍ 4.8 രേഖപ്പെടുത്തിയ ഭൂചനലത്തില്‍ പക്ഷെ പുതിയതായി അപകടമൊന്നും ഉണ്ടായില്ല.പക്ഷെ ഗുജറാത്തിന്റെ എല്ലാ ഭാഗങ്ങളിലും ചലനം അനുഭവപ്പെട്ടതായി പറയുന്നു.
ഭൂകമ്പഭീഷണിയില്‍ നിന്നും ഗുജറാത്ത് പൂര്‍ണ്ണമായും മോചിതമായിട്ടില്ലെന്നാണ് ഇതു തെളിയിക്കുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. അനുരണനങ്ങളുടെ ശക്തി കുറഞ്ഞിട്ടില്ലെന്നതിന് തെളിവാണിതെന്ന് ഇന്ത്യന്‍ മെറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്ട് മെന്റിന്റെ അഡീഷണല്‍ ഡയറക്ടര്‍ എസ്.കെ.ശ്രീവാസ്തവ പറഞ്ഞു.
റിക്ടര്‍ സ്കെയിലില്‍ 4.8 എന്നത് നിസ്സാര ഭൂചലനമല്ലെന്നും അദ്ദേഹം പറഞ്ഞു.ഗുജറാത്തിലെ അടിമുടിയുലച്ച ജനവരി 26 വെള്ളിയാഴ്ചയുണ്ടായ ഭൂചനലത്തിന്റെ പ്രഭവകേന്ദ്രം ഭുജായിരുന്നു.












Click it and Unblock the Notifications