കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുജമാര്‍ക്ക് ഇന്ത്യ വിടാനാവില്ല

  • By Staff
Google Oneindia Malayalam News

ദില്ലി: ഔദ്യോഗികാവശ്യത്തിന് ലണ്ടനിലേക്ക് പോകാനുള്ള ഹിന്ദുജമാരുടെ അപേക്ഷ പ്രത്യേക സിബിഐ കോടതി തള്ളി.

ഫിബ്രവരി ഒന്ന് വ്യാഴാഴ്ചയാണ് ഇന്ത്യ വിടാനുള്ള ഹിന്ദുജമാരുടെ അപേക്ഷ സിബിഐ ജഡ്ജി അജിത് ബാരിഹോക് തള്ളിയത്. ലണ്ടനിലേക്ക് പോകാനനുവദിച്ചാല്‍ പിന്നെ ഹിന്ദുജമാര്‍ ഇന്ത്യയിലേക്ക് മടങ്ങിവരുമെന്ന് ഉറപ്പില്ലാത്തതിനാലാണ് അപേക്ഷ നിരസിക്കുന്നതെന്ന് ബാരിഹോക് വിധിയില്‍ പറഞ്ഞു.

ബോഫോഴ്സ് കേസില്‍ സിബിഐയുമായി പൂര്‍ണ്ണമായും സഹകരിക്കുന്ന തങ്ങളെ ഇന്ത്യ വിടാനനുവദിക്കണമെന്നായിരുന്നു ഗോപീചന്ദ് ഹിന്ദുജ,പ്രകാശ്ചന്ദ് ഹിന്ദുജ,ശ്രീചന്ദ് ഹിന്ദുജ എന്നീ മൂന്ന് ഹിന്ദുജ സഹോദരന്മാരുടെ ആവശ്യം.ബോഫോഴ് സ് കേസ് വിചാരണയ്ക്കായി ഇന്ത്യയിലെത്തിയ തങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്ത്യയില്‍ താമസിക്കുന്നതു മൂലം ബിസിനസ് രംഗത്ത് പല ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നതിനാല്‍ ലണ്ടനിലേക്ക് പോകാന്‍ അനുവദിക്കണമെന്നായിരുന്നു ഹിന്ദുജമാരുടെ അപേക്ഷ.

പക്ഷെ രാജ്യം വിടാന്‍ അനുവദിച്ചാല്‍ ഹിന്ദുജമാര്‍ മടങ്ങിവരുമെന്ന് ഉറപ്പില്ലെന്ന് സിബിഐ അഭിഭാഷകന്‍ വാദിച്ചു.ഒടുവില്‍ കോടതി സിബിഐ അഭിഭാഷകന്റെ വാദം ശരിവയ്ക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X