ടി. ജോണിനെതിരെ കേസ്
ബാംഗ്ലൂര്‍: ഗുജറാത്തിലെ ഭൂചലനം സംബന്ധിച്ച് വര്‍ഗീയ വികാരം ഇളക്കിവിടുന്ന തരത്തില്‍ പ്രസംഗിച്ചതിന് മുന്‍ കര്‍ണാടക വ്യോമയാന സഹമന്ത്രി ടി.ജോണിനെതിരെ പൊലീസ് കേസെടുത്തു.
വര്‍ഗീയ വികാരം ഇളക്കിവിട്ടുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന ഘടകം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫിബ്രവരി ഒന്ന് വ്യാഴാഴ്ച പൊലീസ് കേസെടുത്തത്. എംഎല്‍എ ആയ കട്ട സുബ്രഹ്മണ്യ നായിഡുവാണ് മന്ത്രിക്കെതിരെ കബണ്‍ പാര്‍ക്ക് പൊലീസ് സ്റേഷനില്‍ പരാതി നല്‍കിയത്.
ജോണിനെതിരെ കേസെടുത്തതിനാല്‍ ബന്ദില്‍ നിന്നും പിന്മാറുമെങ്കിലും വര്‍ഗീയ വികാരം ഇളക്കിവിട്ട ജോണിനെതിരെ പ്രക്ഷോഭം തുടരുമെന്ന് കര്‍ണാടക ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. വിവാദ പ്രസംഗത്തെ തുടര്‍ന്ന് മുഖ്യമന്ത്രി എസ്.എം.കൃഷ്ണ ആവശ്യപ്പെട്ടതനുസരിച്ച് ജോണ്‍ ജനവരി 31 ബുധനാഴ്ച രാജി വച്ചിരുന്നു












Click it and Unblock the Notifications