റോഡപകടത്തില്‍ മൂന്ന് മരണം
തിരുവനന്തപുരം: നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ കാറിടിച്ച് മൂന്ന് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു.
ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി സ്റാന്റിനടുത്തുവെച്ചാണ് അപകടമുണ്ടായത്. റോഡരുകില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ലോറിക്കു പിന്നില്‍ ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന അംബാസഡര്‍ കാറിടിക്കുകയായിരുന്നു.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണ്.












Click it and Unblock the Notifications