കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍മാരുടെ പണിമുടക്കിനെതിരെ രോഗികളുടെ ഉപരോധം

  • By Staff
Google Oneindia Malayalam News

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ വന്ന രോഗികള്‍ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ചു.

ഫിബ്രവരി ഒന്ന് വ്യാഴാഴ്ച സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ.എന്‍.ഗുരുദാസനെ കൈക്കൂലി വാങ്ങിയതിന്റെ പേരില്‍ വിജിലന്‍സ് അറസ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. ചികിത്സ തേടി വന്ന രോഗികള്‍ രോഷാകുലരായി മെഡിക്കല്‍ കോളേജ് ഓഫീസ് കവാടത്തില്‍ കുത്തിയിരുപ്പ് നടത്തുകയാണ്.

പ്രകോപിതരായ രോഗികള്‍ മുദ്രാവാക്യം വിളിച്ച് സൂപ്രണ്ട് ഓഫീസിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഒടുവില്‍ സിഐ മധുവിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ് രോഗികളെ നീക്കം ചെയ്തത്.

ആലപ്പുഴ കുന്നങ്കരി മൂലശേരില്‍ ടി.ആര്‍.ഷാജിയുടെ കൈയില്‍ നിന്നും 500 രൂപ വാങ്ങുമ്പോഴാണ് ഗുരുദാസിനെ വിജിലന്‍സ് പിടികൂടിയത്. എന്നാല്‍ ഇത് ഡോക്ടറെ കുടുക്കാന്‍ വേണ്ടി മനപൂര്‍വം ചെയ്തതാണെന്നും ഡോക്ടറുടെ വീട്ടിലെത്തിയ ഷാജി അദ്ദേഹത്തിന്റെ പോക്കറ്റില്‍ ബലമായി പണം നിക്ഷേപിക്കുകയായിരുന്നുവെന്നും ആരോപിച്ചാണ് ഡോക്ടര്‍മാര്‍ പണിമുടക്ക് തുടങ്ങിയത്.

ആശുപത്രിയിലെത്തിയ ആയിരത്തോളം രോഗികളെ ബുദ്ധിമുട്ടിലാക്കിയ പണിമുടക്കില്‍ ഒ.പി.വിഭാഗവും വാര്‍ഡുകളും സ്തംഭിച്ചിരിക്കുകയാണ്. ദിവസം മുഴുവന്‍ രോഗികളെ പരിശോധിക്കില്ലെന്ന പിടിവാശിയിലാണ് ഡോക്ടര്‍മാര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X