സെന്‍സസില്‍ പ്രവാസി മലയാളികളില്ല
തിരുവനന്തപുരം: ഇത്തവണയുള്ള സെന്‍സസിലും ഇന്ത്യക്ക് വെളിയില്‍ താമസിക്കുന്ന മലയാളികളെ ഉള്‍പ്പെടുത്തില്ല.
ഇന്ത്യയില്‍ താമസിക്കുന്നവരെ മാത്രമാണ് ഫിബ്രവരി ഒമ്പത് വെള്ളിയാഴ്ച തുടങ്ങുന്ന രണ്ടാംഘട്ട സെന്‍സസില്‍ ഉള്‍പ്പെടുത്തുക. സെന്‍സസിന്റെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഫിബ്രവരി 28വരെയായിരിക്കും രണ്ടാംഘട്ട സെന്‍സസിന്റെ സമയം.
മാര്‍ച്ച് ഒന്നിനും അഞ്ചിനുമിടയ്ക്ക് നടത്തുന്ന പുനര്‍ കണക്കെടുപ്പില്‍ കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികളെ ഉള്‍പ്പെടുത്തും. എന്നാല്‍ ഇതിലും ഇന്ത്യക്ക് വെളിയില്‍ താമസിക്കുന്ന മലയാളികളെ ഉള്‍പ്പെടുത്തില്ല.
സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ എന്നിവരെ അഡീഷണല്‍ ജില്ലാ സെന്‍സസ് ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ട്. സബ് ഡിവിഷണല്‍ സെന്‍സസ് ഓഫീസര്‍മാരായി പെരിന്തല്‍മണ്ണ സബ് കളക്ടര്‍, തിരൂര്‍ ആര്‍ഡിഒ എന്നിവരെയും നിയമിച്ചിട്ടുണ്ട്.












Click it and Unblock the Notifications