Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ കൊതുകുനിവാരണം ഊര്‍ജിതമാക്കി

കൊച്ചി: ഓംബുഡ്സ്മാന്റെ വിമര്‍ശനത്തെ തുടര്‍ന്ന് കൊച്ചി നഗരസഭ കൊതുകുനിവാരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നു. പരിസ്ഥിതിക്കു ദോഷകരമല്ലാത്ത ബാക്ടീരിയകളെ ഉപയോഗിച്ച് കൊതുകു ലാര്‍വകളെ നശിപ്പിക്കാനുള്ള പരീക്ഷണത്തിന് മേയര്‍ സി.എം.ദിനേശ്മണി തുടക്കം കുറിച്ചു. കലൂര്‍ ജേര്‍ണലിസ്റ് കോളനിയിലെ ഓടയില്‍ ബാക്ടിസൈഡ് തളിച്ചുകൊണ്ടായിരുന്നു തുടക്കം.

ബാക്ടിസൈഡ് അടിച്ച് അരമണിക്കൂറിനകം തന്നെ ലാര്‍വകള്‍ വന്‍തോതില്‍ നശിച്ചതായി ആരോഗ്യവിഭാഗം പറഞ്ഞു. വ്യാഴാഴ്ച രാവിലെ ഗിരിനഗറിലും ബാക്ടിസൈഡ് പരീക്ഷിച്ചു. വിജയമെന്ന് കണ്ടാല്‍ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം.

കൊതുകുനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ കൊച്ചി നഗരസഭ കടുത്ത വീഴ്ച വരുത്തിയതായി കഴിഞ്ഞ ദിവസം കളക്ടറേറ്റില്‍ നടത്തിയ സിറ്റിംഗില്‍ ഓംബുഡ്സ്മാന്‍ സമിതി ചെയര്‍മാന്‍ ജസ്റിസ് പി.എ.മുഹമ്മദ് വിമര്‍ശിച്ചിരുന്നു. അതേ സമയം ബാക്ടിസൈഡ് ഉപയോഗിച്ചുള്ള കൊതുകുനശീകരണ പദ്ധതി തങ്ങള്‍ നേരത്തെ ആവിഷ്കരിച്ചതാണെന്ന് മേയര്‍ ദിനേശ്മണി വ്യക്തമാക്കി.

കാനകളിലും വീടുകളുടെ പരിസരത്തും മാലിന്യങ്ങളും വെള്ളവും കെട്ടിക്കിടന്ന് കൊതുക് വര്‍ധിക്കുന്നത് തടയാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നടത്താനും നഗരസഭ തീരുമാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+