കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിപിഇപി നിര്‍ത്താനാവശ്യപ്പെട്ട് മാര്‍ച്ച്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ഡിപിഇപി വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി.

ഡിപിഇപി പിന്‍വലിക്കണമെന്ന് മാര്‍ച്ചിനെ അഭിസംബോധന ചെയ്ത ജനകീയ പ്രതിരോധ സമിതി പ്രസിഡന്റ് ജസ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു.

വ്യക്തിവികസനത്തെ തടയുന്ന ഈ വിദ്യാഭ്യാസ സമ്പ്രദായം വിദ്യാര്‍ഥികളില്‍ അടിച്ചേല്പിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയെയാണ് ഡിപിഇപി തുലക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഡോ.എന്‍.എ.കരിം, പവനന്‍ തുടങ്ങിയവരും സംസാരിച്ചു. വരുംനാളുകളില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് സമരനേതാക്കള്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X