Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹജ്ജ്: ഇതുവരെ പോയത് 2688 പേര്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ജനവരി 31 ബുധനാഴ്ച വരെ 2,688 ഹജ്ജ് തീര്‍ഥാടകര്‍ സൗദിയ എയര്‍ലൈന്‍സ് വിമാനങ്ങളില്‍ യാത്ര തിരിച്ചിട്ടുണ്ടെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു.

ജനവരി 26 വെള്ളിയാഴ്ച മുതലാണ് ഹജ്ജ് വിമാനങ്ങള്‍ നെടുമ്പാശേരിയില്‍ നിന്ന് സര്‍വീസ് ആരംഭിച്ചത്. ഇതുവരെ ഒമ്പതു വിമാനങ്ങളാണ് സര്‍വീസ് നടത്തിയത്. ഇനി ഫിബ്രവരി എട്ട് വ്യാഴാഴ്ച വരെ13 വിമാനങ്ങള്‍ കൂടി ഹജ്ജ് യാത്രക്കാരുമായി ജിദ്ദയിലേക്ക് പറക്കും. മൊത്തം 6534 ഹജ്ജ് തീര്‍ഥാടകരെയാണ് ഹജ്ജ് കമ്മിറ്റി ഇത്തവണ മെക്കയിലേക്ക് കൊണ്ടുപോവുന്നത്.

ലക്ഷദ്വീപില്‍ നിന്നുള്ള 217 തീര്‍ഥാടകരും സംസ്ഥാന ഹജ്ജ് കമ്മിറ്റി നല്‍കുന്ന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ഹജ്ജ് സെല്‍ ഓഫീസര്‍ ടി.എം.അബൂബക്കര്‍ പറഞ്ഞു.

ആലുവയ്ക്കടുത്ത് മാരംപള്ളിയിലുള്ള എംഇഎസ് കോളേജില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കായി പ്രത്യേക ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. യാത്രാരേഖകള്‍ സംബന്ധിച്ച നീക്കങ്ങള്‍ നടത്തുന്നതടക്കം ഹജ്ജ് തീര്‍ഥാടകരുടെ ആവശ്യങ്ങള്‍ക്കായി ഒരു സെല്‍ ഈ ക്യാമ്പില്‍ പ്രവര്‍ത്തിച്ചുവരുന്നു.

കസ്റംസ് പരിശോധനയും മറ്റും ക്യാമ്പില്‍ വെച്ചുതന്നെയാണ് നടത്തുന്നത്. പി.കമാല്‍കുട്ടി ഐഎഎസ്സടക്കം 15 സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് സെല്ലില്‍ പ്രവര്‍ത്തിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+