Get Updates
Get notified of breaking news, exclusive insights, and must-see stories!

മനോരോഗികള്‍ക്കും സഹായം നല്കണം

തിരുവനന്തപുരം: മാനസികരോഗികളെ, വികലാംഗരുടെയും മറ്റ് ശാരീരികഅവശതകള്‍ അനുഭവിക്കുന്നവരുടെയും പട്ടികയില്‍ പെടുത്തണമെന്ന് ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വികലാംഗര്‍ക്കും മറ്റും നല്കിവരുന്ന സഹായങ്ങള്‍ ഇവര്‍ക്കു കൂടി നല്കണമെന്നും സൊസൈറ്റി ആവശ്യപ്പെട്ടു.

മാനസികരോഗത്തില്‍ നിന്നുണ്ടാവുന്ന വൈകല്യങ്ങളുടെ തോത് കൃത്യമായി അറിയാന്‍ സൈക്യാട്രിക് സൊസൈറ്റി ഒരു പൊതുമാനദണ്ഡവും ഉണ്ടാക്കിയിട്ടുണ്ടെന്ന് സൊസൈറ്റി പ്രസിഡന്റ് ഡോ.കെ.എ.കുമാര്‍ പറഞ്ഞു.

1987ലെ മാനസിക ആരോഗ്യ നിയമം ഭേദഗതി ചെയ്യണമെന്ന് ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്വകാര്യ മാനസികചികിത്സാ കേന്ദ്രങ്ങളെ സംബന്ധിച്ച് തീര്‍ത്തും അപര്യാപ്തമായ വ്യവസ്ഥകളാണ് മാനസിക ആരോഗ്യ നിയമത്തിലുള്ളതെന്നും ഡോ.കുമാര്‍ കുറ്റപ്പെടുത്തി. പൂനയില്‍ നടന്ന സൊസൈറ്റിയുടെ ദേശീയ സമ്മേളനത്തിലെ തീരുമാനങ്ങളെ കുറിച്ച് ഫിബ്രവരി ഒന്ന് വ്യാഴാഴ്ച വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

മറ്റ് ചികിത്സാകേന്ദ്രങ്ങളില്‍ നിന്നും മേഖലകളില്‍ നിന്നും സ്വകാര്യ മാനസികാരോഗ്യ ചികിത്സാകേന്ദ്രങ്ങളെയും സ്വകാര്യരംഗത്ത് പ്രവര്‍ത്തിക്കുന്ന മാനസികരോഗ ചികിത്സകരെയും കുറച്ചുകാണിക്കുവാന്‍ മാത്രമേ ഇത് സഹായിക്കുന്നുള്ളൂ. ഇത് മാനസികരോഗികളെ പ്രതികൂലമായാണ് ബാധിക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളെയും സ്വകാര്യആശുപത്രികളെയും ഒരു പോലെ പരിഗണിക്കുന്ന വിധത്തില്‍ നിയമഭേദഗതി ഉണ്ടാവണമെന്ന് കുമാര്‍ ആവശ്യപ്പെട്ടു. നിയമപരമായ അഴിച്ചുപണിക്ക് സര്‍ക്കാരിന് മാര്‍ഗരേഖയും നിര്‍ദേശങ്ങളും നല്‍കുന്നതിനായി സൊസൈറ്റി ഒരു വിദഗ്ധ സമിതിയെ നിയോഗിക്കും.

മാനസികരോഗികള്‍ക്ക് ക്ഷേമപദ്ധതികളും മറ്റും പ്രഖ്യാപിക്കാനും സൊസൈറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മനശാസ്ത്രചികിത്സയില്‍ ബിരുദാനന്തര പരിശീലനത്തിനായി ഒരു പുതിയ പാഠ്യപദ്ധതിക്കും സൊസൈറ്റി രൂപം നല്‍കികൊണ്ടിരിക്കുകയാണെന്ന് കുമാര്‍ പറഞ്ഞു. ഇത് മെഡിക്കല്‍ കൗണ്‍സിലിനും യൂണിവേഴ്സിറ്റികള്‍ക്കും സൊസൈറ്റി സമര്‍പ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+