ശമ്പളം മാത്രം നല്കാന്‍ തീരുമാനം
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ഫിബ്രവരി എട്ട് വരെ ശമ്പളം,പെന്‍ഷന്‍ എന്നിവ മാത്രം നല്കിയാല്‍ മതിയെന്ന് ധനകാര്യ മന്ത്രാലയം തീരുമാനിച്ചു.
ധനകാര്യ മന്ത്രാലയം ഈ തീരുമാനം ട്രഷറി ഡയറക്ടറേറ്റിന് നല്കിയിട്ടുണ്ട്.ഇതനുസരിച്ച് ട്രഷറി ഡയറക്ടറേറ്റ് ഫിബ്രവരി ഒന്ന് വ്യാഴാഴ്ച തന്നെ സംസ്ഥാനത്തെ ട്രഷറികള്‍ക്ക് സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിര്‍ദ്ദേശം നല്കും.
രണ്ടു ദിവസം മുന്‍പാണ് ട്രഷറി നിയന്ത്രണം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.എന്നാല്‍ വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തേണ്ടി വന്നത് സര്‍ക്കാരിന്റെ മോശമായ സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്നു.ഫിബ്രവരി എട്ട് വരെ പ്രോവിഡന്റ് ഫണ്ട് , ടി.എ, ഓഫീസ് ചെലവുകള്‍ , മറ്റ് ബില്ലുകള്‍ എന്നിവ നല്കേണ്ടതില്ലെന്നാണ് തീരുമാനം.ശമ്പളം നല്കുന്നതില്‍ തടസ്സമുണ്ടാകാതിരിക്കാനാണ് ഈ നിയന്ത്രണമെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം.












Click it and Unblock the Notifications