കേരളമോചനയാത്ര തുടങ്ങി
കാസര്‍കോട്: യുഡിഎഫിന്റെ കേരളമോചനയാത്ര ഫിബ്രവരി ഒന്ന് വ്യാഴാഴ്ച മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ചു. ഇടതുസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ നടക്കുന്ന ജാഥ ഫിബ്രവരി 24ന് തിരുവനന്തപുരത്ത് സമാപിക്കും.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജാഥാ ലീഡര്‍ എ.കെ.ആന്റണിയ്ക്ക് പതാക കൈമാറിയതോടെ 24 ദിവസം നീണ്ടുനില്‍ക്കുന്ന ജാഥയ്ക്ക് തുടക്കമായി. ചടങ്ങില്‍ മുസ്ലിംലീഗ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായിരുന്നു.
140 നിയമസഭാ മണ്ഡലങ്ങളിലൂടെ നീങ്ങി ജാഥ തിരുവനന്തപുരത്തേക്ക് അവസാനിക്കും.
24ന് തിരുവനന്തപുരത്ത് ജാഥയുടെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് സോണിയാഗാന്ധി പ്രസംഗിക്കും.












Click it and Unblock the Notifications