കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാത്തലിക് ബാങ്ക് കമ്പ്യൂട്ടര്‍വത്കരിക്കുന്നു

  • By Staff
Google Oneindia Malayalam News

തൃശൂര്‍: കാത്തലിക് സിറിയന്‍ ബാങ്ക് സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വത്കരണത്തിലേക്ക് .ഈ പദ്ധതിക്ക് തൃശൂരില്‍ തുടക്കം കുറിച്ചു. വേഗത്തിലുള്ള പണമിടപാട്, ഉപഭോക്താവിന് ഏതു ബ്രാഞ്ചില്‍ നിന്നും ഇടപാട് നടത്താനുള്ള സൗകര്യം എന്നിവ ഈ പദ്ധതി യിലൂടെ സാധിക്കും.

കോര്‍പ്പറേഷന്‍ മേയര്‍ ജോസ് കാട്ടൂക്കാരന്‍, റിസര്‍വ്ബാങ്ക് ഒഫ് ഇന്ത്യ തിരുവനന്തപുരം റീജിയണല്‍ ഡയറക്ടര്‍ എം.ജെസുദാസന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഹെഡ് ഓഫീസായ തൃശൂരില്‍ പദ്ധതിക്ക് തുടക്കമിട്ടത്.

ഏപ്രിലിനു മുമ്പ ് മറ്റു ബ്രാഞ്ചുകളും കമ്പ്യൂട്ടര്‍വത്കരിക്കാനുദ്ദേശിച്ചുള്ളതാണ് പദ്ധതി. അതോടെ പഴയകാല ബാങ്കുകളില്‍ എല്ലാ ബ്രാഞ്ചുകളും കമ്പ്യൂട്ടര്‍വത്കരിക്കുന്ന ആദ്യത്തെ ബാങ്കാകും കാത്തലിക് സിറിയന്‍ ബാങ്ക്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X