പൈപ്പ് ലൈന്‍ വഴി പാചക വാതകം
കൊച്ചി: കൊച്ചി,തൃശൂര്‍ ,കോട്ടയം എന്നീ പട്ടണങ്ങളിലെ ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതകം പൈപ്പ് ലൈന്‍ വഴി ഉപഭോക്താക്കള്‍ക്ക് നല്കാന്‍ പദ്ധതി തയ്യാറാകുന്നു.
ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയും(ഗെയ്ല്‍) കേരളാവ്യവസായ വികസന കോര്‍പറേഷനും (കെഎസ് ഐഡിസി ) സംയുക്തമായാണ് പദ്ധതി തയ്യാറാക്കുന്നത്. പദ്ധതിയുടെ സാധ്യതകളെപ്പറ്റി വിശദമായ പഠനം നടത്തിക്കഴിഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യ ഘട്ടത്തില്‍ കൊച്ചിയില്‍ പദ്ധതി നടപ്പാക്കുമെന്ന് കെഎസ്ഐഡിസി ചെയര്‍മാന്‍ ടി. കെ. എ. നായരും മാനേജിംഗ് ഡയറക്ടര്‍ ജിജിതോംസണും പറഞ്ഞു. ദില്ലിയിലെ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡാണ് പദ്ധതിയെക്കുറിച്ച് പഠനം നടത്തിയത്.
പൈലറ്റ് പദ്ധതി നടപ്പാക്കുന്ന ചുമതലയും ഗ്യാസ് അതോറിറ്റി , ഭാരത് പെട്രോളിയം എന്നീ കമ്പനികളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും സംയുക്തസംരംഭമായ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡാണ് ഏറ്റെടുത്തിരിക്കുന്നത്. കൊച്ചിയിലെ പുതുവൈപ്പിനില്‍ 2004ല്‍ എല്‍എന്‍ജി ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമമാകുന്നത് വരെ കൊച്ചി റിഫൈനറിയില്‍ നിന്നുള്ള എല്‍പിജിയാണ് പൈപ്പ് ലൈന്‍ വഴി വിതരണം ചെയ്യുക.
ആസ്ത്രേലിയയില്‍ നിന്നുള്ള സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന പദ്ധതിക്ക് അഞ്ഞൂറ് കോടി രൂപ ചെലവ് കണക്കാക്കുന്നു. ദില്ലി, ആഗ്ര, അഹമ്മദാബാദ് , ഫിറോസാബാദ് ,സൂറത്ത് തുടങ്ങിയ നഗരങ്ങളില്‍ ഇപ്പോള്‍ തന്നെ വീടുകളിലേക്ക് പൈപ്പുകളിലൂടെ പാചകവാതകം നല്കുന്നുണ്ട് . പാചകവാതക വിതരണത്തിന് ഈ രീതി അവലംബിക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് പത്ത് ശതമാനത്തിലേറെ ലാഭമുണ്ടാകുമെന്ന് ജിജി തോംസണ്‍ പറഞ്ഞു.
ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ പട്ടണങ്ങളില്‍ പോലും ഗാര്‍ഹിക ഗ്യാസ് കണക്ഷനുകള്‍ക്ക് കോട്ടമുണ്ടായിട്ടില്ലെന്ന് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ എച്ച്.പി.ചന്ദന പറഞ്ഞു. സൂറത്തില്‍ നിന്നും ജാം നഗറില്‍ നിന്നുമാണ് എല്‍എന്‍ജി പൈപ്പ്ലൈനുകള്‍ ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നത്. ഭൂകമ്പം നാശം വിതച്ച ബചാവുവില്‍ വീടുകള്‍ നിലംപൊത്തിയിട്ടും പൈപ്പ് ലൈനുകള്‍ക്ക് കുഴപ്പം പറ്റിയില്ലെന്ന് ചന്ദന പറഞ്ഞു.












Click it and Unblock the Notifications