നികുതി ഇനിയും കൂട്ടും:വാജ്പേയി
ദില്ലി: ഗുജറാത്തിനെ സഹായിക്കാന്‍ കൂടുതല്‍ നികുതി ചുമത്തേണ്ടിവരുമെന്ന് പ്രധാനമന്ത്രി വാജ്പേയി.
60,000 രൂപയ്ക്കു മുകളിലുള്ള വാര്‍ഷിക വരുമാനത്തിന് ആദായനികുതിയില്‍ രണ്ടു ശതമാനം കൂടി സര്‍ചാര്‍ജ്ജ് ചുമത്താന്‍ നേരത്തെ കേന്ദ്രകാബിനറ്റ് യോഗം തീരുമാനിച്ചിരുന്നു.എന്നാല്‍ ഗുജറാത്തിന്റെ ദുരിതം തീര്‍ക്കാന്‍ ജനങ്ങള്‍ കൂടുതല്‍ നികുതിഭാരം സഹിക്കേണ്ടിവരുമെന്ന് വാജ്പേയി പറഞ്ഞു.
ഫിബ്രവരി രണ്ട് വെള്ളിയാഴ്ച അദ്ദേഹം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.ഇനിയും കടുത്ത നികുതിഭാരം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്പിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായി മറുപടി പറഞ്ഞില്ല.ഗുജറാത്തിന്റെ പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനും മറ്റ് മാര്‍ങ്ങളും ആരായുമെന്നും വാജ്പേയി പറഞ്ഞു.












Click it and Unblock the Notifications