പുനരധിവാസപ്രവര്‍ത്തനം ഊര്‍ജ്ജിതമായി
ഗാന്ധിധാം: ഭൂചലനം തകര്‍ത്തെറിഞ്ഞ ഗുജറാത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി.
ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷപെടാത്താമെന്നുള്ള പ്രതീക്ഷ മങ്ങിയതോടെ രക്ഷാപ്രവര്‍ത്തനങ്ങളേക്കാലും പുനരധിവാസത്തിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്.
ഇരുപതിനായിരത്തോളം വരുന്ന ഇന്ത്യന്‍ സൈനികരും ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, സ്വിറ്റ്സര്‍ലാന്റ്, ടര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള ദുരിതാശ്വാസ സംഘവുമാണ് പുനരധിവാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ ഇടിച്ചുനിരപ്പാക്കുന്നതിനുള്ള ജോലി ആരംഭിച്ചിട്ടുണ്ട്.
ജലം ശുദ്ധീകരിക്കാനുള്ള സംവിധാനവുമായി ഒരു അമേരിക്കന്‍ വിമാനം ഭൂകമ്പബാധിത പ്രദേശത്തെത്തിയിട്ടുണ്ട്. നാല് കോടി ഡോളര്‍ കൂടി ഗുജറാത്തിലെ ദുരിതാശ്വാസ ഫണ്ടിലേക്ക് അമേരിക്ക സംഭാവന നല്‍കി. ഇതൊടെ അമേരിക്കയുടെ സംഭാവന ഒമ്പത് കോടി ഡോളറായിരിക്കുകയാണ്.












Click it and Unblock the Notifications