കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂചലനം: ആദായനികുതിയില്‍ അധിക സര്‍ചാര്‍ജ്

  • By Staff
Google Oneindia Malayalam News

ദില്ലി: ഗുജറാത്തിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള തുക സമാഹരിക്കുന്നതിന് ആദായനികുതിയില്‍ അധിക സര്‍ചാര്‍ജ് ചുമത്തുന്നു.

2001-2002 ധനകാര്യ വര്‍ഷത്തില്‍ 60,000 രൂപയിലധികം വാര്‍ഷിക വരുമാനമുള്ളവരില്‍ നിന്നായിരിക്കും രണ്ട് ശതമാനം അധിക സര്‍ചാര്‍ജ് ഈടാക്കുക. ഫിബ്രവരി ഒന്ന് വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്.

ഇതിന് പുറമേ കമ്പനികളില്‍ നിന്നും രണ്ട് ശതമാനം അധിക സര്‍ചാര്‍ജ് കൂടി ഈടാക്കുവാനും സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി പ്രമോദ് മഹാജന്‍ അറിയിച്ചു. നികുതി വര്‍ധനവിലൂടെ 1300 കോടി രൂപ അധികം സമാഹരിക്കാനാവുമെന്നാണ് കണക്കാക്കപ്പെടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X