വീരപ്പന്‍ സംഘവുമായ ി ഏറ്റുമുട്ടി
ബാംഗ്ലൂര്‍ : കേരളാ-തമിഴ് നാട് അതിര്‍ത്തിയിലുള്ള സാമന്തി കുന്നുകളില്‍ ആദ്യമായി വീരപ്പന്റെ സംഘവുമായി പ്രത്യേക ദൗത്യസേന നേരിട്ട് ഏറ്റുമുട്ടി.
ഫിബ്രവരി രണ്ട് വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ഇരുപക്ഷവും അന്യോന്യം വെടിവയ്പ് നടത്തിയെന്ന് കര്‍ണ്ണാടക ഡിജിപി സി.ദിനകര്‍ പറഞ്ഞു.വെടിവയ്പിനെ തുടര്‍ന്ന് വീരപ്പന്‍ സംഘാംഗങ്ങള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇവരില്‍ നിന്നും ചാര്‍ജ്ജറോടുകൂടിയ മൊബൈല്‍ ഫോണ്‍, അഞ്ഞൂറു രൂപ നോട്ടുകള്‍ മാത്രമടങ്ങിയ മൂന്നു ലക്ഷം രൂപ , നിരവധി വസ്ത്രങ്ങള്‍ എന്നിവ പൊലീസിന് പിടിച്ചെടുക്കാനായി.
വീരപ്പനടക്കമുള്ള സംഘത്തെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ദിനകര്‍ അറിയിച്ചു.പ്രത്യേകദൗത്യസേനയുടെ തമിഴ്നാട്ടില്‍ നിന്നുള്ള പതിനൊന്നംഗ സംഘമാണ് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം നടത്തിയ തിരച്ചിലില്‍ വീരപ്പന്‍ സംഘത്തെ കണ്ടെത്തിയത്.തുടര്‍ന്ന് ശക്തമായ വെടിവയ്പുണ്ടായി.പത്തോ പതിനൊന്നോ പേരടങ്ങിയ വീരപ്പന്‍ സംഘം അല്പനേരത്തെ വെടിവയ്പിന് ശേഷം അവരുടെ കൈവശമുണ്ടായിരുന്ന സാധനങ്ങള്‍ ഉപേക്ഷിച്ച് ഉള്‍ക്കാടുകളിലേക്ക് ഓടിമറയുകയായിരുന്നു.
പ്രത്യേക ദൗത്യസേന തിരച്ചില്‍ തുടങ്ങിയതിനുശേഷം ഇതാദ്യമായാണ് വീരപ്പന്‍ സംഘവുമായി നേരിട്ട് ഏറ്റുമുട്ടുന്നത്.കര്‍ണ്ണാടകത്തിന്റെ പ്രത്യേക ദൗത്യസേനാ തലവന്‍ ഹര്‍ഷവര്‍ധന രാജു കൂടുതല്‍ സേനാംഗങ്ങളുമായി സാമന്തി കുന്നുകളിലേക്ക് തിരിച്ചിട്ടുണ്ടെന്ന് ദിനകര്‍ പറഞ്ഞു.












Click it and Unblock the Notifications