Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിസിസി പുന:സംഘടന നീണ്ടേക്കും

കോഴിക്കോട്: കരുണാകരന്‍ ആവശ്യപ്പെടുന്ന കെപിസിസി പുന:സംഘടന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കാനിടയില്ല.

ഫിബ്രവരി ഒന്ന് വ്യാഴാഴ്ച പാണക്കാട് ശിഹാബ് തങ്ങള്‍ മുസ്ലീംലീഗ് പ്രസിഡന്റ് പദവിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷച്ചടങ്ങിനെത്തിയ സോണിയാ ഗാന്ധി നല്കിയ നിര്‍ദ്ദേശം അതാണെന്നറിയുന്നു.

വെസ്റ് ഹില്‍ ഗസ്റ് ഹൗസില്‍ സംഘടനാപ്രശ്നം ചര്‍ച്ചചെയ്യാന്‍ കരുണാകരനുള്‍പ്പെടെ നേതാക്കളെല്ലാം എത്തിയിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് കെപിസിസി പുനസംഘടന വേണമെന്ന ആവശ്യം അദ്ദേഹം ശക്തിയായി സോണിയയോട് ആവര്‍ത്തിച്ചു.

എന്നാല്‍ മറ്റ് മൂന്നു ഗ്രൂപ്പുകളും കെപിസിസി പുന:സംഘടന നീട്ടിവയ്ക്കണമെന്ന് നിര്‍ബന്ധിച്ചു. ഒടുവില്‍ പുന: സംഘടനാക്കാര്യം തിരഞ്ഞെടുപ്പു കഴിഞ്ഞിട്ടാലോചിക്കാം എന്ന് സോണിയാഗാന്ധി കരുണകരനോട് നിര്‍ദ്ദേശിച്ചതായി അറിയുന്നു.സോണിയയുടേത് ഹ്രസ്വസന്ദര്‍ശനമായിരുന്നതിനാല്‍ പ്രശ്നം വിശദമായി ചര്‍ച്ചചെയ്തതുമില്ല.

ശിഹാബ്തങ്ങളെ ആദരിക്കാന്‍ വന്‍ജനാവലി എത്തിയിരുന്നു.ജനങ്ങള്‍ക്കിടയില്‍ നിലനിലനില്ക്കുന്ന യുഡിഎഫ് അനുകൂലവികാരം മുതലാക്കാന്‍ ഇപ്പോള്‍ ഗ്രൂപ്പ് വൈരം മറന്ന് ഒന്നിക്കണമെന്നാണ് സോണിയ പ്രകടിപ്പിച്ച ആഗ്രഹം എന്നറിയുന്നു.ഏ.കെ. ആന്റണി, തെന്നല ബാലകൃഷ്ണപിള്ള, കെ. മുരളീധരന്‍ എംപി ,വയലാര്‍ രവി, കെ.സുധാകരന്‍ എന്നിവരും സോണിയയുമായി ചര്‍ച്ച നടത്തി.കരുണാകരനുമായും ആന്റണിയുമായും സോണിയ ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും ചര്‍ച്ച നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+