60 മലയാളികള്‍ കൂടി സുരക്ഷിതര്‍
തിരുവനന്തപുരം: ഗുജറാത്തിലെ ഭൂകമ്പം നടന്ന പ്രദേശങ്ങളിലെ അറുപതോളം മലയാളികള്‍ കൂടി സുരക്ഷിതരാണെന്ന വിവരം സെക്രട്ടറിയേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചു.
തങ്ങളുടെ ബന്ധുക്കളെ കുറിച്ചുള്ള വിവരമറിയാനായി ഇപ്പോഴും കണ്‍ട്രോള്‍ റൂമില്‍ ഫോണുകളുടെ പ്രവാഹമാണ്. ഭൂകമ്പം കെടുതി സൃഷ്ടിച്ച സ്ഥലങ്ങളിലെ എല്ലാം മലയാളികളെയും കുറിച്ച് വിവരങ്ങളറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ദുരിതാശ്വാസത്തിനായി ശേഖരിക്കുന്ന സാധനങ്ങള്‍ അഹമ്മദാബാദ് ജില്ലാ കളക്ടറുടെ പേരില്‍ അയക്കണമെന്ന് റവന്യു ജില്ലാ സെക്രട്ടറി അറിയിച്ചു. ബന്ധപ്പെട്ട സ്ഥലങ്ങളിലെ ജില്ലാ കളക്ടര്‍മാര്‍ വഴിയാണ് അഹമ്മദാബാദ് കളക്ടര്‍ക്ക് സാധനങ്ങള്‍ അയക്കേണ്ടത്. കമ്പിളിവസ്ത്രങ്ങള്‍, ടാര്‍പാളിന്‍, ടെന്റ്നിര്‍മാണ സാമഗ്രികള്‍, മെഴുകുതിരി, തീപ്പെട്ടി എന്നിവയാണ് ഇപ്പോള്‍ ആവശ്യമായിരിക്കുന്ന സാധനങ്ങള്‍.












Click it and Unblock the Notifications