38 മലയാളികള്‍ ലോറിയിലെത്തി
കൊല്ലം: അന്നമ്മ ജോര്‍ജിന്റെ കണ്ണുകളില്‍ ഇപ്പോഴും ഭീതി മാഞ്ഞിട്ടില്ല. ഭൂകമ്പം നടന്ന് 15 മണിക്കൂറോളമാണ് തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അവര്‍ കഴിഞ്ഞത്. ഒപ്പം പതിനഞ്ച് വയസുകാരനായ മകന്‍ സുനിലും പതിനൊന്നുവയസുള്ള മകന്‍ സോണിയും.
15 മണിക്കൂറിനു ശേഷം അയല്‍വാസികളാണ് അവരെ രക്ഷിച്ചത്. രക്ഷപ്പെട്ടു എന്ന് ബോധ്യമായപ്പോള്‍ എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു എന്ന തിരിച്ചറിവും ഒപ്പമെത്തി.
ഫിബ്രവരി രണ്ട് വെള്ളിയാഴ്ച ഓട്ടോമൊബൈല്‍ പാര്‍ട്സ് കൊണ്ടുവരുന്ന ഒരു ലോറിയിലാണ് അന്നമ്മയും മക്കളും കൊല്ലത്തെത്തിയത്. കൂടെയും വേറെയും മലയാളികളുണ്ടായിരുന്നു.
ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭച്ചുവില്‍ താമസിക്കുകയായിരുന്ന 38 പേരാണ് വെള്ളിയാഴ്ച കൊല്ലത്തെത്തിയത്.
ജനവരി 28ന് ഗുജറാത്തില്‍ നിന്ന് പുറപ്പെട്ട വാഹനം അഞ്ച് ദിവസത്തിനു ശേഷമാണ് കൊല്ലത്തെത്തിയത്. മലയാളിയായ കച്ച് ജില്ലാ കളക്ടറാണ് ഓട്ടോമൊബൈല്‍ സ്പെയര്‍ പാര്‍ട്സുമായി പോകുന്ന ലോറിയില്‍ നാടെത്താന്‍ ഇവരെ സഹായിച്ചത്.
പത്ത് സ്ത്രീകളും ആറ് കുട്ടികളും രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമാണ് സംഘത്തിലുണ്ടായിരുന്നത്. ഭൂകമ്പത്തിന്റെ ആഘാതം വിട്ടുമാറാത്ത ഇവരില്‍ അഞ്ച്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍.












Click it and Unblock the Notifications