ഭൂകമ്പം: 23 മലയാളികള്‍ കൂടി മരിച്ചു
തിരുവനന്തപുരം: ഗുജറാത്തിലെ ഭൂകമ്പത്തില്‍ 23 മലയാളികള്‍ കൂടി മരിച്ചതായി സെക്രട്ടറേയറ്റിലെ കണ്‍ട്രോള്‍ റൂമില്‍ ഫിബ്രവരി രണ്ട് വെള്ളിയാഴ്ച വിവരം ലഭിച്ചു.
ഭുജ്, ഗാന്ധിദാം പ്രദേശങ്ങളിലെ മലയാളികളാണ് വിവരം ലഭിച്ചത്. അതേ സമയം ഇവിടങ്ങളിലെ 70 കുടുംബങ്ങള്‍ സുരക്ഷിതരാണെന്നും വിവരം ലഭിച്ചു.
അഹമ്മാദാബാദില്‍ നിന്ന് പുറപ്പെട്ട പ്രത്യേക തീവണ്ടി ഫിബ്രവരി രണ്ട് വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തില്ലെന്ന് വിവരം ലഭിച്ചു. ഒരു ദിവസം കൂടി വൈകി ഫിബ്രവരി മൂന്ന് ശനിയാഴ്ച തീവണ്ടിയെത്തും.












Click it and Unblock the Notifications