സ്പിരിറ്റ് ലോറി പിടികൂടി
ഇരിട്ടി: ബിസ്ക്കറ്റ് പെട്ടികള്‍ക്കടയില്‍ ഒളിപ്പിച്ച് കൊണ്ട് വന്ന 10,500 ലിറ്റര്‍ സ്പിരിറ്റ് ഇരിട്ടി പൊലീസ് പിടികൂടി.
കര്‍ണാടകത്തില്‍ നിന്നും ലോറിയില്‍ സ്പിരിറ്റ് കടത്തിക്കൊണ്ട് വന്ന ലോറി ഡ്രൈവറെയും ക്ലീനറെയും കസ്റഡിയിലെടുത്തിട്ടുണ്ട്. ഫിബ്രവരി ഒന്ന് വ്യാഴാഴ്ചയാണ് സ്പിരിറ്റ് പിടികൂടിയത്. ഇരിട്ടി എസ്ഐ എം.പി.സുകുമാരനും സംഘവും കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ സ്പിരിറ്റ് ലോറിയെ പൊലീസ് സംഘം പിന്തുടര്‍ന്ന് ഇരിട്ടി ഗസ്റ് ഹൗസിന് സമീപം വച്ച് പിടികൂടുകയായിരുന്നു.
ലോറി ഡ്രൈവര്‍ പാലക്കാട് അത്തിക്കോട് സ്വദേശിയായ കെ.ജി.പത്മനാഭന്‍ (27), ആലുവ സ്വദേശിയായ ക്ലീനര്‍ വിനു ജോര്‍ജ് (24) എന്നിവരെയാണ് അറസ്റ് ചെയ്തിട്ടുള്ളത്. 12 ലക്ഷം രൂപ വിലമതിക്കുന്ന സ്പിരിറ്റ് ബാംഗ്ലൂരില്‍ നിന്നും ചാലക്കുടിയിലെ രാജേഷ് എന്നൊരാള്‍ക്ക് കൊണ്ടുപോവുകയായിരുന്നു എന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു.












Click it and Unblock the Notifications