മലയാളിയെ വധിച്ചവരുടെ തലവെട്ടി
ദമാം: ദമാമില്‍ മലയാളിയെ വധിച്ച കേസില്‍ പ്രതികളായ തിരുനെല്‍വേലി സ്വദേശിക്കാരായ രണ്ടു പേരുടെ തലവെട്ടി.
1998 ഒക്ടോബര്‍ പത്തിന് കുണ്ടറ സ്വദേശിയായ ഏലിയാസ് ബാബുവിനെ വധിച്ച കേസില്‍ പ്രതികളായ മൊയ്തു, സെയ്ത് മുഹമ്മദ് എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ഖത്തീസിലെ അല്‍ അര്‍ജി ഐസ് പ്ലാന്റില്‍ മാനേജരായിരുന്നു ഏലിയാസ് ബാബു. ഇതേ സ്ഥാപനത്തില്‍ തന്നെ പ്ലാന്റ് ഓപ്പറേറ്ററായിരുന്നു മൊയ്തു. ഒപ്പം കൊല നടത്തിയ സെയ്ത് മുഹമ്മദ് മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയാണ്.
പ്രതികള്‍ക്ക് താന്‍ മാപ്പ് നല്‍കുന്നുവെന്ന് ഏലിയാസ് ബാബുവിന്റെ ഭാര്യ ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിലെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച രേഖകളൊന്നും കിട്ടാത്തതുകൊണ്ടാണ് വധശിക്ഷ നടപ്പിലാക്കിയത് എന്നറിയുന്നു.












Click it and Unblock the Notifications