സഹായമെത്തിക്കാന്‍ വാഷിംഗ്ടണിലെ മലയാളികള്‍
വാഷിംഗ്ടണ്‍: ഗുജറാത്തില്‍ ഭൂകമ്പം മൂലം കഷ്ടപ്പെടുന്നവര്‍ക്ക് സഹായമെത്തിക്കാനായി വാഷിംഗ്ടണിലെ മലയാളികളുടെ സംഘടനയായ വാഷിംഗ്ടണ്‍ കേരള അസോസിയേഷനും സജീവമായി രംഗത്ത് .
യുഎസ്സിലെ വടക്ക്കിഴക്കന്‍ ഭാഗത്തെ മലയാളികളില്‍ നിന്ന് ദുരിതാശ്വാസത്തിനായി ഫണ്ട് ശേഖരിക്കുകയാണ് അസോസിയേഷന്‍ ചെയ്യുന്നത്. ഒരു സംഘടനയുമായി ചേര്‍ന്ന് അടിയന്തര സഹായം എത്തിക്കാന്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞെന്ന് അസോസിയേഷന്‍ സെക്രട്ടറി സന്തോഷ് പിള്ള അറിയിച്ചു.
സംഭാവന നല്‍കുന്നവരുടെ പേര് കെഎഒഡബ്ല്യു.ഓര്‍ഗ് എന്ന സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് സന്തോഷ് പിള്ള അറിയിച്ചു. സംരംഭവുമായി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. പണവും മറ്റ് സഹായങ്ങളും അര്‍ഹമായവരുടെ കൈയില്‍ തന്നെ എത്തുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരമാവധി ശ്രമിക്കുമെന്നും പിള്ള പറഞ്ഞു.












Click it and Unblock the Notifications