Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ ഇ-ടവര്‍ വരുന്നു

തിരുവനന്തപുരം: വിവരസാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള സേവന വ്യവസായ സംരംഭങ്ങള്‍ക്ക് ഇടം നല്കാന്‍ കൊച്ചിയില്‍ ഇ-ടവര്‍ പണിയുന്നു.

കേരളാ വിവരസാങ്കേതിക വിദ്യാ മിഷനാണ് ടവര്‍ സ്ഥാപിക്കുന്നത്.കൊച്ചിയിലെ ജിസിഡിഎ അന്താരാഷ്ട്ര സ്റേഡിയത്തിലാണ് 30,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ടവര്‍ പണിയുക. ഇതില്‍ 10,000 ചതുരശ്ര അടി സ്ഥലം ആദ്യ ഘട്ടത്തില്‍ പ്രവര്‍ത്തനസജ്ജമാകും. കിറ്റ്കോയുടെയും സോഫ്റ്റ്വെയര്‍ ടെക്നോളജി പാര്‍ക്ക് ഓഫ് ഇന്ത്യയുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

വിവരസാങ്കേതിക വിദ്യാ മേഖലയില്‍ ചുവടുറപ്പിച്ചിട്ടുള്ള വ്യവസായസംരംഭങ്ങളെന്ന പോലെ പുതിയ സംരംഭങ്ങള്‍ക്കും ഇവിടെ സ്ഥലം നല്കുമെന്ന് വിവരസാങ്കേതിക വിദ്യാ മിഷന്‍ സെക്രട്ടറി അരുണാസുന്ദര്‍രാജ് പറഞ്ഞു . ഉയര്‍ന്ന ബാന്‍ഡ്വിഡ്ത്തോടുകൂടിയ ഇന്റര്‍ നെറ്റ് ലഭിക്കുമെന്നതാണ് ഇ-ടവറിന്റെ പ്രത്യേകത .

സീ മി വി 3,സേഫ് എന്നീ ലോകത്തിലെ എറ്റവും പ്രധാനപ്പെട്ട അന്തര്‍സമുദ്ര ഓപ്റ്റിക് ഫൈബര്‍ കേബിള്‍ ശൃംഖലകളുടെ ഇന്ത്യയിലേക്കുള്ള കവാടമാണ് കൊച്ചി. സെക്കന്റില്‍ 40 ജിഗാബൈറ്റ് ഡാറ്റകള്‍ കൈമാറാന്‍ ശേഷിയുള്ളതാണ് സീമിവി 3 കേബിള്‍ ശൃംഖല.അതുകൊണ്ടാണ് ഇ-ടവറിന്റെ കേന്ദ്രം കൊച്ചിയാക്കിയതെന്ന് അരുണാ സുന്ദര്‍രാജ് പറഞ്ഞു.

വിവരസാങ്കേതികതവിദ്യ അടിസ്ഥാനമാക്കിയുള്ള സേവന വ്യവസായങ്ങള്‍ക്ക് ഇപ്പോള്‍ നല്ലവിപണിയാണ ്.അനിമേഷന്‍, എഞ്ചിനീയറിങ്ങ്, ഡിസൈന്‍, ട്രാന്‍സ്ക്രിപ്ഷന്‍,ഉപഭോക്തൃ സേവനം , നെറ്റ് വര്‍ക്ക് കണ്‍സള്‍ടിങ്ങ് , വിപണിവിശകലനം,വെബ്സൈറ്റ ്, ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള ചികിത്സ-നിയമ സേവനം എന്നിവ ഇതിലെ ചില മേഖലകള്‍ മാത്രമാണ്.

വിവരസാങ്കേതിക മേഖലയില്‍ പരിശീലനം നല്കാനുള്ള കേന്ദ്രവും കൊച്ചിയില്‍ രണ്ടു മാസത്തിനകം ആരംഭിക്കും.വിവരസാങ്കേതിക മേഖലയിലെ വ്യവസായ സംരംഭകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്കുന്ന ഒരു കേന്ദ്രവും തുടങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+