Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂകമ്പം: ഒമ്പത് കെട്ടിടനിര്‍മ്മാതാക്കള്‍ പിടിയില്‍

അഹമ്മദാബാദ് : ഭൂകമ്പത്തില്‍ തകര്‍ന്നു വീണ ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിച്ച ഒമ്പത് കോണ്‍ട്രാക്ടര്‍മാരെ പൊലീസ് അറസ്റ് ചെയ്തു.

ഇവര്‍ നിര്‍മ്മിച്ചത് സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളാണെന്ന താമസക്കാരുടെ പരാതിയെ തുടര്‍ന്നാണ് ഇവരെ അറസ്റു ചെയ്തതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പി.സി.പാണ്ഡെ ഫിബ്രവരി മൂന്ന് ശനിയാഴ്ച പറഞ്ഞു. ഭൂകമ്പത്തില്‍ തകര്‍ന്ന പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മതാക്കളെയാണ് പൊലീസ് പിടികൂടുന്നത്.

ഒരു കോണ്‍ട്രാക്ടരുടെ തന്നെ ഒന്നില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ടെങ്കില്‍ അത്തരക്കാരെയും പൊലീസ് ചോദ്യംചെയ്യുന്നുണ്ട്. അതേ സമയം വര്‍ഷങ്ങളുടെ പഴക്കമുള്ള കെട്ടിടങ്ങള്‍ തകര്‍ന്നു വീണിട്ടുണ്ടെങ്കില്‍ തന്നെ അവരെ കുറ്റപ്പെടുത്താനാവില്ലെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു.ജനവരി 26 വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 70 ബഹുനിലക്കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും നിലംപൊത്തി.

ഇതിനടിയില്‍ പെട്ട് 750 പേര്‍ മരിച്ചു. മറ്റ് 100 ബഹുനിലക്കെട്ടിടങ്ങള്‍ പാതി തകര്‍ന്ന നിലയിലാണ്.ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304(കൊലപാതകത്തോളമെത്താത്ത എന്നാല്‍ ശിക്ഷാര്‍ഹമായ നരഹത്യ ),420(വഞ്ചന) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പരാതികളുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കെട്ടിട നിര്‍മ്മിതാക്കളെ അറസ്റു ചെയ്യുമെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു.നഗരത്തില്‍ 3,500 വീടുകള്‍ പാടെ തകര്‍ന്നു.അതേ സമയം ഗുജറാത്ത് ഹൗസിംഗ് ബോര്‍ഡിന്റെ 75,000 ഫ്ലാറ്റുകളില്‍ ഭൂരിഭാഗവും ഭൂകമ്പത്തെ അതിജീവിച്ചു.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ ഭുജിനടുത്തുള്ള ഗുജറാത്ത് ഹൗസിംഗ് ബോര്‍ഡിന്റെ 1100 ഫ്ലാറ്റുകള്‍ക്കും ഒരു കുഴപ്പവും പറ്റിയില്ല. അറസ്റ് ഭയന്ന് നഗത്തിലെ സ്വകാര്യ കെട്ടിടനിര്‍മ്മാതാക്കളെല്ലാം ഒളിവിലാണ്. ആസൂത്രണമില്ലാതെ കെട്ടിടങ്ങള്‍ പണിത കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് നഗരത്തിലെ അറിയപ്പെടുന്ന കെട്ടിടനിര്‍മ്മാതാവായ അനില്‍ ബക്കേരി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+