വീണ്ടും ഭൂചലനങ്ങള്‍ക്ക് സാധ്യത
അഹമ്മാദാബാദ്: ഗുജറാത്തിലെ ഭൂകമ്പബാധിതപ്രദേശങ്ങളില്‍ ഇനിയും ശക്തമായ ഭൂചലനം അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് അറിയിച്ചു.
അടുത്ത ചില ആഴ്ചകളിലോ ചിലപ്പോള്‍ മാസങ്ങളിലോ വീണ്ടും ഭൂചലനങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് ഇന്‍സ്റിറ്റ്യൂട്ടിന്റെ നിഗമനം.ഏറ്റവുമൊടുവില്‍ ഫിബ്രവരി മൂന്ന് ശനിയാഴ്ച രാവിലെയാണ് ഭൂചലനമുണ്ടായത്.
ശനിയാഴ്ച നടന്ന ഭൂചലനത്തിന്റെ ശക്തി റിക്ടര്‍ സ്കെയിലില്‍ അഞ്ച് ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കച്ച് ജില്ലയിലെ ബച്ചോവില്‍ നിന്നും 25 കിലോമീറ്റര്‍ വടക്ക് കേന്ദ്രീകരിച്ചാണ് ഭൂചലനമുണ്ടായത്. അക്ഷാംശം 23.5ഉം രേഖാംശം 70.4ഉം ചേരുന്ന സ്ഥലത്തായിരുന്നു ഭൂചലനകേന്ദ്രം.
ജനവരി 26 വെള്ളിയാഴ്ച ഉണ്ടായ ദുരന്തം വിതച്ച ഭൂചലനത്തിനു ശേഷം 3.5 നും അതിനു മുകളിലും തീവ്രതയുള്ള 60 ഭൂചലനങ്ങള്‍ റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഹര്‍ഷ്ഗുപ്ത അറിയിച്ചു. ഇതില്‍ അഞ്ചും അതിലേറെയും തീവ്രത രേഖപ്പെടുത്തിയിട്ടുള്ള ഭൂചലനങ്ങള്‍ ഒമ്പത് തവണ സംഭവിച്ചു.
ഭൂകമ്പബാധിത പ്രദേശങ്ങളില്‍ എട്ട് സീസ്മിക് സ്റേഷനുകള്‍ സ്ഥാപിക്കാനായി ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിലെ ഭൂകമ്പശാസ്ത്രജ്ഞരുടെ അഞ്ചംഗ സംഘം ഗുജറാത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications