വീരപ്പന്‍ വേട്ട: 28 കോടി ചെലവ്
ചെന്നൈ: വീരപ്പനെ പിടികൂടുന്നതിന് പ്രത്യേക ദൗത്യസേനയ്ക്കുള്ള ചെലവടക്കം കര്‍ണാടക-തമിഴ്നാട് സര്‍ക്കാറുകള്‍ ഇതുവരെ 28 കോടി ചെലവാക്കി.
തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി ഫിബ്രവരി രണ്ട് വെള്ളിയാഴ്ച നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.കര്‍ണാടക സര്‍ക്കാര്‍ 20.59 കോടിയും തമിഴ്നാട് സര്‍ക്കാര്‍ 7.47 കോടിയും ചെലവാക്കി.
1994 മുതല്‍ 2000 ഡിസംബര്‍ വരെയുള്ള കണക്കാണിത്.വീരപ്പന്‍ വേട്ടയ്ക്കായി 200 കോടി ചെലവാക്കിയെന്ന പ്രതിപക്ഷ ആരോപണം കരുണാനിധി തള്ളിക്കളഞ്ഞു.












Click it and Unblock the Notifications