Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാസമ്മേളനം നീട്ടി വയ്ക്കണമെന്ന്

തിരുവനന്തപുരം: കേരളമോചനയാത്ര നടക്കുന്നതിനാല്‍ ഫിബ്രവരി 15 വ്യാഴാഴ്ച നിയമസഭാ സമ്മേളനം വിളിക്കരുതെന്ന് പ്രതിപക്ഷം.

ഇത് സംബന്ധിച്ച് പ്രതിപക്ഷ ചീഫ് വിപ്പ് പി.പി.തങ്കച്ചന്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാസമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന ദുരുദ്ദേശ്യത്തോടെയാണ് ഫിബ്രവരി 15ന് നിയമസഭാസമ്മേളനം വിളിച്ച്കൂട്ടണമെന്ന് മന്ത്രിസഭ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചതെന്ന് തങ്കച്ചന്‍ ആരോപിച്ചു. ഫിബ്രവരി 24 ശനിയാഴ്ച മാത്രമേ കേരളമോചന യാത്ര അവസാനിക്കുകയുള്ളു.

കത്ത് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് അയച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ എം.വിജയകുമാര്‍ അറിയിച്ചു. എന്നാല്‍ മന്ത്രിസഭയുടെ തീരുമാനത്തിനെതിരായി സമ്മേളനം നീട്ടിവയ്ക്കാന്‍ സ്പീക്കര്‍ക്ക് അധികാരമില്ല.

പ്രതിപക്ഷനേതാവ് നയിക്കുന്ന യാത്രയുടെ തീയതിയും വിശദവിവരങ്ങളും ഒരു മാസം മുമ്പേ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും നിയമസഭാസമ്മേളനം വിളിക്കാനുള്ള തീരുമാനം അപലപനീയമയാണ്. പത്താം നിയമസഭയുടെ അവസാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷ എംഎല്‍എമാര്‍ കാത്തിരിക്കുകയാണെന്നും തങ്കച്ചന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+