ബിജെപി നിയമസഭയില്‍ സ്ഥാനം നേടും
ആലുവ: ഈ തിരഞ്ഞെടുപ്പോടു കൂടി ബിജെപി കേരള നിയമസഭയില്‍ സാന്നിധ്യമുറപ്പിക്കുമെന്ന് കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി വെങ്കയ്യനായിഡു പറഞ്ഞു.
നിയമസഭയില്‍ സാന്നിധ്യമുറപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്നുവരികയാണ്. അതിന് ശേഷം ലോക്സഭയിലും കേരളത്തില്‍ നിന്ന് പാര്‍ട്ടിയുടെ പ്രതിനിധിയെ നേടാന്‍ ശ്രമമാരംഭിക്കും.
ആലുവ മണപ്പുറത്ത് ഫിബ്രവരി മൂന്ന് ശനിയാഴ്ച ആരംഭിച്ച യുവമോര്‍ച്ച സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ നായിഡു ആലുവ പാലസില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു.
സിപിഎമ്മിനെയും അവര്‍ രാഷ്ട്രീയവത്കരിച്ച സര്‍ക്കാരിനെയും അഭിമുഖീകരിച്ച് സംസ്ഥാനത്ത് ബിജെപി ശക്തി പ്രാപിക്കുകയാണ്. സംസ്ഥാനത്ത് ആയിരക്കണക്കിന് യുവാക്കള്‍ ബിജെപിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
അടിതെറ്റുമ്പോള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് സിപിഎമ്മിന്റെ പതിവ് രീതിയാണ്. ബംഗാളില്‍ പയറ്റിയ അതേ തന്ത്രമാണ് കേരളത്തിലും രാഷ്ട്രീയ പ്രതിയോഗികള്‍ക്കു നേരെ അവര്‍ പ്രയോഗിക്കുന്നത്.
കോണ്‍ഗ്രസിന്റെ വിമോചനയാത്ര വലിയൊരു തമാശയായാണ് അനുഭവപ്പെടുന്നത്. ഒരേ നാണയത്തിന്റെ രണ്ട് മുഖങ്ങളായ ഇടത് -വലത് മുന്നണികളില്‍ നിന്നുള്ള മോചനമാണ് കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടത്.
അടുത്ത തിരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തില്‍ പോലും എതിര്‍മുന്നണിക്ക് വോട്ട് ചെയ്യില്ലെന്ന് ധൈര്യപൂര്‍വം പ്രഖ്യാപിക്കാനുള്ള തന്റേടം കാണിക്കാന്‍ നായിഡു സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും വെല്ലുവിളിച്ചു.
യുവമോര്‍ച്ച സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം വെങ്കയ്യനായിഡു നിര്‍വഹിച്ചു.












Click it and Unblock the Notifications