കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലാനന്ദന്റെ മരുമകന്‍ അഴിമതി കേസില്‍ പ്രതി

  • By Staff
Google Oneindia Malayalam News

തൃശൂര്‍: പാലം പണിയാനുള്ള ഒരു ലക്ഷത്തിലേറെ രൂപ വില വരുന്ന കമ്പി കാണാതായ കേസില്‍ സിപിഎം നേതാവ് ബാലാനന്ദന്റെ മരുമകനടക്കം അഞ്ചുപേര്‍ കുറ്റക്കാരാണെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി വിധിച്ചു.

ബാലാനന്ദന്റെ മരുമകന്‍ ഡി.ബോസും ബോസിന്റെ അച്ഛന്‍ ദാമോദരനും കേസില്‍ പ്രതിയാണ്. ഇവര്‍ രണ്ടുപേരുമാണ് പാലം പണിക്കുള്ള കരാറെടുത്തത്.

1985 ഡിസംബര്‍ 26ന് പ്രൊജക്ട് ഓഫീസില്‍ നിന്നു പാലം പണിയാന്‍ കൊണ്ടുപോയ കമ്പി പണി നടക്കുന്ന സ്ഥലത്തെത്തുന്നതിനു മുമ്പ ്കാണാതായെന്നാണ് കേസ്. തൊടുപുഴയ്ക്കു സമീപമുള്ള കുളത്തൂര്‍, കോളപ്ര എന്നീ സ്ഥലങ്ങളിലെ പാലങ്ങള്‍ പണിയാനായിരുന്നു ബാലാനന്ദന്റെ മരുമകനും അച്ഛനും കരാറെടുത്തത്. 1,26,100 രൂപ വില വരുന്ന കമ്പിയാണ് കാണാതായത്.

ബാലാനന്ദന്റെ മരുമകന്‍ ബോസ് കേസില്‍ നാലാം പ്രതിയാണ്. അച്ഛന്‍ ദാമോദരന്‍ അഞ്ചാം പ്രതിയും. എഞ്ചിനീയര്‍മാരായ തിരുവനന്തപുരം ആല്‍ത്തറ റോഡില്‍ വി.പത്മനാഭന്‍നായര്‍, കാഞ്ഞിരപ്പള്ളി ജോയി ജോസഫ്, ആറ്റിങ്ങല്‍ ജി.വേണുനാഥന്‍ എന്നിവരാണ് ആദ്യപ്രതികള്‍.

ഫിബ്രവരി മൂന്ന് ശനിയാഴ്ച പ്രതികള്‍ക്കുള്ള ശിക്ഷവിധിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X