മദ്യദുരന്തം: കേസ് ഡയറി ഹാജരാക്കണം
കൊച്ചി: വിഷമദ്യദുരന്തത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.
ഫിബ്രവരി രണ്ട് വെള്ളിയാഴ്ചയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അബ്കാരി കോണ്‍ട്രാക്ടര്‍ മണിച്ചന്റെ ജാമ്യാപേക്ഷയില്‍ വാദം നടക്കുമ്പോഴാണ് കോടതി കേസ് ഡയറി ആവശ്യപ്പെട്ടത്.
ജസ്റിസ് എന്‍. കൃഷ്ണന്‍ നായരാണ് കേസ് ഡയറി ഹാജരാക്കാന്‍ സര്‍ക്കാര്‍ പ്ലീഡര്‍ക്ക് ഉത്തരവ് നല്‍കിയത്. മണിച്ചന്റെ ജാമ്യാപേക്ഷയില്‍ ഫിബ്രവരി അഞ്ച് തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും.












Click it and Unblock the Notifications