കേരളത്തില്‍ മഴയുടെ അളവ് കുറയുന്നു
തിരുവനന്തപുരം: കഴിഞ്ഞ നൂറുവര്‍ഷത്തെ കണക്കെടുത്താല്‍ കേരളത്തില്‍ മഴയുടെ തോതില്‍ കാര്യമായ കുറവനുഭവപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്.
ഈയിടെ പ്രസിദ്ധീകരിച്ച 1901- 2000 കാലയളവില്‍ കേരളത്തില്‍ പെയ്ത മഴയുടെ സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഈ നൂറു വര്‍ഷത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തിലെ മഴയുടെ ലഭ്യത പത്ത് മടങ്ങായി ചുരുങ്ങിയിരിക്കുകയാണെന്ന് കണക്കുകള്‍ പറയുന്നു.
നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ സാമാന്യം നല്ല മഴ ലഭിച്ചപ്പോള്‍ രണ്ടാം പകുതിയിലാണ് മഴ നന്നേ കുറഞ്ഞിരിക്കുന്നത്.നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ മഴയുടെ തോത് കുറഞ്ഞ ഒരു വര്‍ഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഒമ്പത് വര്‍ഷം മഴയുടെ തോതില്‍ കാര്യമായ കുറവനുഭവപ്പെട്ടു.
1934, 1951, 1972, 1976, 1982, 1986, 1987, 2000 വര്‍ഷങ്ങളിലാണ് മഴ ഏറ്റവും കുറഞ്ഞതെന്ന് കാലാവസ്ഥാ വിദഗ്ധനായ ആര്.ലക്ഷ്മീനാരായണന്‍ പറയുന്നു. എന്നാല്‍ 1901, 1920, 1924, 1933, 1958, 1968 എന്നീ വര്‍ഷങ്ങളില്‍ കേരളത്തില്‍ നല്ലപോലെ മഴ ലഭിച്ചിരുന്നു. 1976, 1986, 1987 വര്‍ഷങ്ങളില്‍ വരള്‍ച്ചയും കേരളത്തെ പിടികൂടി. കഴിഞ്ഞ വര്‍ഷം തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷമായ ഇടവപ്പാതിയിലൂടെ കേരളത്തിന് ലഭിച്ച മഴയുടെ അളവ് കുറവായിരുന്നു.
കേരളത്തിന് സാധാരണയായി ഒരു വര്‍ഷം ലഭിക്കേണ്ടത് 311 സെ.മീ മഴയാണ്. 2000ല്‍ പക്ഷെ 246.5 സെ.മീ മഴയാണ് കേരളത്തില്‍ പെയ്തത്. ഇത് മുന്‍വര്‍ഷങ്ങളില്‍ കിട്ടിയിരുന്ന മഴയേക്കാള്‍ 21 ശതമാനം കുറവാണ്. തൃശൂര്‍ ജില്ലയിലാണ് ഇക്കാലയളവില്‍ ഏറ്റവും കുറഞ്ഞ മഴ ലഭിച്ചത് . മഴയുടെ തോതില്‍ 36 ശതമാനം കുറവാണ് തൃശൂരില്‍ അനുഭവപ്പെട്ടത്. 2000ല്‍ മഴ കുറവായിരുന്നത് 2001ലെ വേനല്‍ കടുത്തതാക്കുമെന്ന് ലക്ഷ്മീനാരായണന്‍ പറഞ്ഞു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications