കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റുമുട്ടലില്‍ വീരപ്പന്‍ സംഘാംഗം മരിച്ചു

  • By Staff
Google Oneindia Malayalam News

വാളയാര്‍: പാലക്കാട് ജില്ലയിലുള്ള ചെമന്തിമലക്കാടുകളില്‍ ഫിബ്രവരി രണ്ട് വെള്ളിയാഴ്ച വീരപ്പന്‍ സംഘവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു.

ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ വീരപ്പന്‍ സംഘത്തിലെ ഒരാളാണ് മരിച്ചത്.പാലക്കട് വാളയാറിനും മലമ്പുഴയ്ക്കുമിടയ്ക്കാണ് വെള്ളിയാഴ്ച ദൗത്യസേന വീരപ്പന്‍ സംഘത്തെ കണ്ടെത്തിയത്.

ഇപ്പോള്‍ വാളയാറിനും മലമ്പുഴയ്ക്കുമിടയിലുള്ള വനമേഖലയാകെ ദൗത്യസേന വളഞ്ഞിരിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്കാണ് ചെമന്തിമലയില്‍ ഏറ്റുമുട്ടലുണ്ടായത്.അല്പനേരത്തെ വെടിവയ്പിനുശേഷം വീരപ്പന്‍ സംഘം ഓടിമറയുകയായിരുന്നു.മൂന്നു ലക്ഷം രൂപയും മൂന്നു മൊബൈല്‍ ഫോണും രണ്ട് ചത്ത മാനുകളെയും വീരപ്പന്റേതടക്കമുള്ള വസ്ത്രങ്ങളും സേന പിടിച്ചെടുത്തിട്ടുണ്ട്.

തമിഴ്നാട്-കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ ദൗത്യസേനാസംഘം ചെമന്തിമലയിലെത്തിയിട്ടുണ്ട്.കേരളാ പൊലീസിലെ ആയിരത്തിലേറെ അംഗങ്ങളും തയ്യാറായി നില്ക്കുകയാണ്.വാളയാര്‍ ദേശീയ പാതയില്‍നിന്ന് മലബാര്‍ സിമന്റ്സിന്റെ സ്വകാര്യപാതയിലൂടെ 10കീലോമീറ്റര്‍ പോയാല്‍ ചെമന്തിമലക്കാടുകളിലേക്കുള്ള മാര്‍ഗത്തിലെത്താം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X