റാവുവിന്റെ മകന്‍ ആശുപത്രിയില്‍
ഹൈദരാബാദ്: മുന്‍ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിന്റെ മൂത്ത മകന്‍ ഡോ.പി.വി.രംഗറാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫിബ്രവരി മൂന്ന് ശനിയാഴ്ച പൊലീസ് അറസ്റു ചെയ്ത രംഗറാവുവിനെ ചഞ്ചല്‍ഗുഡ ജയിലലയച്ച് അല്പസമയത്തിനകം അദ്ദേഹത്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു.തുടര്‍ന്ന് ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ അദ്ദേഹത്തെ ഹൈദരാബാദിലെ നിസാംസ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇപ്പോള്‍ അദ്ദേഹം ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ ചികിത്സയിലാണ്.തമിഴ് സിനിമാതാരം രജനീകാന്ത് നല്കിയ കേസിലാണ് പൊലീസ് രംഗറാവുവിനെ അറസ്റ് ചെയ്തത് . രജനീകാന്തിന്റെ ഏതാണ്ട് 2.06 കോടി രൂപ തട്ടിച്ചുവെന്നതാണ് കേസ്.
രജനീകാന്ത് ആരാധിക്കുന്ന മന്ത്രാലയത്തിലുള്ള രാഘവേന്ദ്രസ്വാമികളെപ്പറ്റി സിനിമയെടുക്കാന്‍ വേണ്ടിയാണ് രംഗറാവു രജനിയില്‍ നിന്നും 2.06 കോടി രൂപ കടം വാങ്ങിയത്.എന്നാല്‍ സിനിമയെടുത്തില്ലെന്ന് മാത്രമല്ല രജനിയുടെ കടം പറഞ്ഞ സമയത്ത് വീട്ടിയതുമില്ല. തുടര്‍ന്ന് രജനീകാന്ത് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.












Click it and Unblock the Notifications