ഭൂകമ്പം: ജപ്പാന്‍ സഹായസംഘമെത്തി
ദില്ലി: ഭൂകമ്പമുണ്ടായ ഗുജറാത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ നൂറു പേരടങ്ങിയ ജപ്പാന്‍ സംഘമെത്തി.ഫിബ്രവരി അഞ്ച് തിങ്കളാഴ്ച അവര്‍ ഭുജിലേക്ക് തിരിക്കും.
എട്ടു പേര്‍ക്ക് കഴിയാവുന്ന 400 ടെന്റുകള്‍ പണിയുന്നതിന് സംഘം സഹായിക്കും. ഒരാഴ്ച ഭുജില്‍ തമ്പടിക്കുന്ന സംഘം 4,000 ടെന്റുകളും കൊണ്ടുവന്നിട്ടുണ്ട്.
ആദ്യം ഒരു മെഡിക്കല്‍ സംഘത്തെ അയക്കാനായിരുന്നു ജപ്പാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഭുജിലെ അടിയന്തരാവശ്യം കണക്കിലെടുത്ത് അവര്‍ ടെന്റ് നിര്‍മ്മിക്കുന്നതില്‍ വിദഗ്ധരായ നൂറംഗ ജപ്പാന്‍ പ്രതിരോധ സേനയെ അയയ്ക്കുകയായിരുന്നു.












Click it and Unblock the Notifications