കോട്ടയത്ത് വാഹനാപകടം: നാല് മരണം
കോട്ടയം: കോട്ടയം കാണാപ്പടിയില്‍ ഓട്ടോയും സ്വകാര്യബസും കൂട്ടിയിടിച്ച് നാല് പേര്‍ മരണമടഞ്ഞു.
ചിങ്ങവനം വട്ടച്ചിറയില്‍ ചെല്ലപ്പന്‍, ഭാര്യാപിതാവ് സദാനന്ദന്‍, ഭാര്യാസഹോദരി മീന, ഓട്ടോ ഡ്രൈവറായ സാബു എന്നിവരാണ് മരിച്ചത്. ചെല്ലപ്പന്റെ ഭാര്യയെയും മകനെയും ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഫിബ്രവരി നാല് ഞായറാഴ്ച പുലര്‍ച്ചെ ആറരയോടെയാണ് അപകടം നടന്നത്. ചെല്ലപ്പനും കുടുംബവും ചിങ്ങവനത്ത് നിന്നും ആദിത്യപുരം ക്ഷേത്രത്തിലേക്ക് ഓട്ടോറിക്ഷയില്‍ പോവുകയായിരുന്നു. ചിങ്ങവനത്തേക്ക് വരികയായിരുന്ന നിര്‍മ്മല എന്ന സ്വകാര്യബസാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്.












Click it and Unblock the Notifications