പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി
തിരുവനന്തപുരം: ഫിബ്രവരി 15ന് തുടങ്ങാനിരിക്കുന്ന നിയമസഭാസമ്മേളനം നീട്ടി വയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ഗവര്‍ണര്‍ക്ക് നിവേദനം സമര്‍പ്പിച്ചു.
പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ കേരള മോചന യാത്ര നടക്കുന്നതിനാലാണ് നിയമസഭാസമ്മേളനം നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് ഫിബ്രവരി മൂന്ന് ശനിയാഴ്ച പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്.
നേരത്തെ ഇതേ ആവശ്യവുമായി സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷ ചീഫ് വിപ്പ് പി.പി.തങ്കച്ചന്‍ കത്ത് നല്‍കിയിട്ടും സമ്മേളനം നീട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനാലാണ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയതെന്ന് യുഡിഎഫ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications