കൈക്കൂലി: പൊലീസുകാരന്‍ പിടിയില്‍
തിരുവനന്തപുരം: കൈക്കൂലി വാങ്ങിയതിന് പൊലീസ് ഹെഡ് കോണ്‍സ്റബിള്‍ വിജിലന്‍സ് പിടിയിലായി.
പാലോട് പൊലീസ് സ്റേഷനിലെ ഹെഡ് കോണ്‍സ്റബിള്‍ സൈനുലാബ്ദിനെയാണ് 2,000 രൂപ കൈക്കൂലി വാങ്ങിയതിന് ഫിബ്രവരി മൂന്ന് ശനിയാഴ്ച വിജിലന്‍സ് സംഘം അറസ്റ് ചെയ്തത്.
പെരിങ്ങമ്മല സ്വദേശിയായ സൈനുലാബ്ദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പൊലീസുകാരനെ വലയിലാക്കിയത്. സഹോദരീഭര്‍ത്താവ് ഉണ്ടാക്കിയ കള്ളക്കേസില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനായി 2,000 രൂപ ഏഎസ്ഐക്കും 250 രൂപ കോണ്‍സ്റബിളിനും കൊടുക്കണമെന്ന് ഏഎസ്ഐ സൈനുലാബ്ദിനോട് ആവശ്യപ്പെട്ടു. ആദ്യം 250 രൂപ സൈനുലാബ്ദിന്‍ കോണ്‍സ്റബിളിന് നല്‍കി.
പിന്നീട് വിജിലന്‍സ് എസ്പി നിതിന്‍ അഗര്‍വാളിന്റെ നിര്‍ദേശപ്രകാരം അടയാളപ്പെടുത്തിയ നോട്ടുകളുമായി സൈനുലാബ്ദിന്‍ സ്റേഷനിലെത്തി ഏഎസ്ഐ ഇല്ലാതിരുന്നതിനാല്‍ അത് കോണ്‍സ്റബിളിന്റെ കൈയില്‍ കൊടുത്തു. ഉടന്‍ തന്നെ വിജിലന്‍സ് സംഘമെത്തി കോണ്‍സ്റബിളിനെ പിടികൂടുകയായിരുന്നു.












Click it and Unblock the Notifications