ചേകന്നൂര്‍ : കൂടുതല്‍ അറസ്റുണ്ടായേക്കും
കൊച്ചി: ചേകന്നൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റുണ്ടായേക്കുമെന്ന് സൂചന.
മൗലവിയുടെ മൃതദേഹം മറവുചെയ്യാന്‍ സഹായിച്ചതെന്ന് കരുതുന്ന ചിലരെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. മുമ്പ് പിടിയിലായ സൈഫുദ്ദീനില്‍ നിന്ന് ലഭിച്ച ചില വിവരങ്ങളാണ് സിബിഐയ്ക്കു തുണയായത്.
മൗലവിയുടെ മൃതദേഹം മറവുചെയ്ത ചുവന്ന കുന്നില്‍ നിന്നും മൗലവിയുടെ വാട്ടര്‍ ബോട്ടിലിന്റെയും കാസറ്റിന്റെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചനയുണ്ട്.മൗലവിയുടെ ഭൗതിക അവശിഷ്ടങ്ങളും ചുവന്നകുന്നില്‍ നിന്ന് കണ്ടെത്താനാകുമെന്ന് സിബിഐ കരുതുന്നു.












Click it and Unblock the Notifications