ന്യൂനപക്ഷ കമ്മീഷന്‍ നാദാപുരം സന്ദര്‍ശിക്കുന്നു
കോഴിക്കോട്: കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്റെ നേതൃത്വത്തിലുള്ള സംഘം നാദാപുരത്തെ സംഘര്‍ഷമുണ്ടായ മേഖലകള്‍ സന്ദര്‍ശിക്കുന്നു.
ഫിബ്രവരി ആറ് ചൊവാഴ്ചയായിരിക്കും സംഘം നാദാപുരത്തെത്തുക. അതിന് മുമ്പ് ജില്ലാ കളക്ടര്‍, പൊലീസ് സൂപ്രണ്ട്, ജനപ്രതിനിധികള്‍ എന്നിവരുമായി സംഘം ചര്‍ച്ച നടത്തും. ജോണ്‍ ജോസഫ്, വി.കെ.ധര്‍, ന്യൂനപക്ഷ കമ്മീഷന്‍ ജോയിന്റ് സെക്രട്ടറി എം.എസ്.സൊഖന്ദ എന്നിവരാണ് സംഘത്തിലുള്ളത്.
അതേസമയം സംസ്ഥാനത്തെ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനായുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കമ്മീഷന്‍ അംഗങ്ങള്‍ നാദാപുരം സന്ദര്‍ശിക്കുന്നതെന്ന് എന്‍ഡിഎഫ് ആരോപിച്ചു. കമ്മീഷനുമായി സഹകരിക്കരുതെന്ന് സംഘടന ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications