വീരപ്പനെ പിടിയ്ക്കാനാകുമെന്ന് പ്രതീക്ഷ
പാലക്കാട്:തമിഴ്നാട് -കര്‍ണ്ണാടക പ്രത്യേക ദൗത്യസംഘത്തിന്റെ വലയില്‍ വീരപ്പന്‍ ഉടന്‍ കുടുങ്ങുമെന്ന് പ്രതീക്ഷ.
പാലക്കാട് ജില്ലയിലുള്ള ചെമന്തിമലക്കാടുകളില്‍ വീരപ്പനുണ്ടെന്ന് ഫിബ്രവരി രണ്ട് വെള്ളിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ തെളിഞ്ഞു. അന്നു നടന്ന വെടിവയ്പില്‍ പരിക്കേറ്റ വീരപ്പന്‍ സംഘാംഗങ്ങളെ പിടികൂടാന്‍ കഴിയുമോ എന്ന ശ്രമത്തിലാണ് ദൗത്യസേനാസംഘം.
സംഘാംഗങ്ങള്‍ ആരെങ്കിലും ചികിത്സതേടിയെത്തിയേക്കാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഈ ചെമന്തിമലക്കാടുകളെ ചുറ്റിപ്പറ്റിയുള്ള ആശുപത്രികളില്‍ ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.പ്രത്യേക ദൗത്യസേനയ്ക്ക് സര്‍ക്കാര്‍ എന്തു സഹായവും നല്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എസ്.എം.കൃഷ്ണ പറഞ്ഞു.
വീരപ്പനെ പിടികൂടുന്ന ദൗത്യത്തില്‍ പ്രത്യേക ദൗത്യസേന വളരെ അടുത്തെത്തിയിരിക്കുകയാണെന്ന് കര്‍ണ്ണാടക ആഭ്യന്തര മന്ത്രി എം.മല്ലികാര്‍ജുന ഖാര്‍ഗേ പറഞ്ഞു. വെള്ളിയാഴ്ച ഏറ്റുമുട്ടല്‍ നടന്നിടത്തുനിന്നും ഏതാനും ചെരിപ്പുകള്‍ കിട്ടിയതിനാല്‍ പൊലീസ് നായ്ക്കളുടെ സഹായത്തോടെയാണ് ഇപ്പോള്‍ തിരച്ചില്‍ പുരോഗമിക്കുന്നത്. തിരച്ചിലിന് ഹെലികോപ്റ്ററും ഉപയോഗിക്കുന്നുണ്ട്.
പ്രത്യേകദൗത്യസേനയ്ക്കു പുറമേ ബിഎസ്എഫും തമിഴ്നാട് -കേരളാ പൊലീസും ദൗത്യത്തെ സഹായിക്കുന്നുണ്ട്.ചെമന്തിമലക്കാടുകളുടെ അടിവാരത്തിലുള്ള എല്ലാ രക്ഷാമാര്‍ഗ്ഗങ്ങളും പൊലീസ് അടച്ചു കഴിഞ്ഞു.












Click it and Unblock the Notifications