കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂചലനം : ഇന്‍ഷ്വറന്‍സെടുക്കാന്‍ കേരളത്തില്‍ തിരക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഭൂചലനത്തെ തുടര്‍ന്നുണ്ടാവുന്ന നാശനഷ്ടങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സെടുക്കാന്‍ കേരളത്തില്‍ വന്‍ തിരക്ക്.

കോട്ടയം,ഇടുക്കി ജില്ലകളില്‍ നിന്നുള്ളവരാണ് കൂടുതലായി ഭൂചലന ഇന്‍ഷ്വറന്‍സെടുക്കാന്‍ മുന്നോട്ടു വരുന്നതെന്ന് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ഡിവിഷണല്‍ മാനേജര്‍ പി.സി.കുമാരന്‍ പറഞ്ഞു. തിരുവനന്തപുരത്തു നിന്നും ധാരാളം ആളുകള്‍ അന്വേഷണവുമായി മുന്നോട്ടു വരുന്നുണ്ട്.

ഭൂചലനങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇന്‍ഷ്വറന്‍സെടുക്കാന്‍ ആളുകള്‍ കൂടുതലായി മുന്നോട്ടുവരുന്നത് . 2000 മെയ് വരെ തങ്ങളുടെ വീട്ടുപകരണ പോളിസികളിലിലെല്ലാം ഭൂചലനത്തിലുണ്ടാകുന്ന നാശനഷ്ടങ്ങളും ഉള്‍പ്പെടുത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ഇപ്പോള്‍ 2000 മെയ് മാസത്തിനു ശേഷം നല്കിയ പോളിസികള്‍ക്കെല്ലാം ഒരു അധിക ആനുകൂല്യമെന്ന നിലയില്‍ ഭൂചലനത്തിലുണ്ടാകുന്ന നാശനഷ്ടവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നാഷണല്‍ ഇന്ത്യ അഷ്വറന്‍സ് കമ്പനിയും ഈയിടെ വന്ന ഒരു ഉത്തരവ് പ്രകാരം ഏതു പോളിസിയെടുത്തവര്‍ക്കും ഭൂചലനത്തിലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും സഹായം നല്കാന്‍ തീരുമാനിച്ചതായി റീജിയണല്‍ മാനേജര്‍ സുഭാഷ് ബാബു പറഞ്ഞു. ഭൂചലനത്തിന് വേണ്ടി പ്രത്യേക ഇന്‍ഷ്വറന്‍സ് പോളിസി എടുക്കേണ്ടതില്ല.

ഗുജറാത്തിലെ അനുഭവവും കോട്ടയം ,ഇടുക്കി ജില്ലകളിലെ കൂടെക്കൂടെയുള്ള ഭൂചലന ഭീഷണിയും കണക്കിലെടുത്ത് എത്രയും വേഗം ഭൂചലന ഇന്‍ഷ്വറന്‍സെടുക്കുമെന്ന് കോട്ടയത്തുള്ള സ്വകാര്യ പണമിടപാടു കമ്പനി നടത്തുന്ന ജേക്കബ് കുര്യന്‍ പറയുന്നു.ഇതാണ് പൊതുവെ ഈ ജില്ലകളിലുള്ളവരുടെ മനോഭാവം.

കെട്ടിടനിര്‍മാണത്തിന് വായ്പ നല്‍കുന്നതിനുള്ള അപേക്ഷ പരിഗണിക്കുമ്പോള്‍ ഭൂചലനം മൂലമുള്ള നാശനഷ്ടങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് ബാങ്ക് മാനേജര്‍മാര്‍ അന്വേഷിച്ചുതുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ കെട്ടിടനിര്‍മാണം ഭൂരിഭാഗവും നടക്കുന്നത് ബാങ്ക് വായ്പയെ ആശ്രയിച്ചാണ്.എന്നാല്‍ കെട്ടിടങ്ങള്‍ക്ക് നല്കിയ വായ്പയ്ക്ക് ഭൂചലന പരിരക്ഷ ലഭിക്കുമോ എന്ന് ഉറപ്പില്ലെന്ന് സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പെഴ്സണല്‍ ലോണ്‍ വിഭാഗം മാനേജര്‍ പത്മകുമാര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X