ബാങ്കുകളില്‍ സ്വയംവിരമിക്കല്‍ വ്യാപകം
തിരുവനന്തപുരം: ബാങ്കുകള്‍ ഏര്‍പ്പെടുത്തിയ സ്വയം പിരിഞ്ഞുപോകല്‍ പദ്ധതിക്ക് ജീവനക്കാരില്‍ നിന്ന് വ്യാപകമായ പ്രതികരണം. വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വയം പിരിഞ്ഞുപോകാനായി ജീവനക്കാര്‍ വ്യാപകമായി അപേക്ഷ നല്‍കിവരികയാണ്. അതേ സമയം കേരളത്തില്‍ പദ്ധതിക്ക് കാര്യമായ പ്രതികരണമില്ല.
ബാങ്ക് ഒഫ് മഹാരാഷ്ട്രയിലെ 18000 ജീവനക്കാരില്‍ 700 പേര്‍ ഇതുവരെ പദ്ധതി പ്രകാരം പിരിഞ്ഞുപോയി. ഇന്ത്യന്‍ ബാങ്കിലെ 4200 ജീവനക്കാരില്‍ 1000 പേര്‍ പിരിഞ്ഞുപോയി. ഫിബ്രവരി 15 വരെയാണ് പിരിഞ്ഞുപോകുന്നതിന് അപേക്ഷ നല്‍കേണ്ടത്.
ബാങ്ക് അധികൃതര്‍ പ്രതീക്ഷിക്കാത്ത വിധത്തിലാണ് അപേക്ഷകളുടെ ഒഴുക്ക്.ക്ലറിക്കല്‍ വിഭാഗത്തിലുള്ള ജീവനക്കാരെ ഉദ്ദേശിച്ചാണ് സ്വയം വിരമിക്കല്‍ പദ്ധതിയെങ്കിലും മുതിര്‍ന്ന ഓഫീസര്‍മാരും പിരിഞ്ഞുപോകാന്‍ അപേക്ഷ നല്‍കുന്നുണ്ട്.
കേരളത്തില്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമുണ്ടായിട്ടില്ല. സ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂറിലെ 14,500 ജീവനക്കാരില്‍ 320 പേര്‍ മാത്രമേ പിരിഞ്ഞുപോകാനായി അപേക്ഷ നല്‍കിയിട്ടുള്ളൂ.












Click it and Unblock the Notifications