ഹിന്ദുജമാരുടെ കേസ് നീട്ടി
ദില്ലി: ലണ്ടനിലേക്ക് തിരിച്ചു പോകാന്‍ അനുമതി നല്കണമെന്നാവശ്യപ്പെട്ട് ഹിന്ദുജമാര്‍ ദില്ലി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലെ വാദം ഫിബ്രവരി 14 ബുധനാഴ്ചത്തേക്ക് നീട്ടി.
ഇവര്‍ക്ക് ഇന്ത്യവിട്ടു പോകാനുള്ള അനുമതി സിബിഐ പ്രത്യേക കോടതി നിഷേധിച്ചതു കൊണ്ടാണ് ഹിന്ദുജമാര്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. ഫിബ്രവരി അഞ്ച് തിങ്കളാഴ്ച വെറും അഞ്ചു മിനിറ്റ് മാത്രം വാദം കേട്ട ഹൈക്കോടതി കേസ് നീട്ടിവയ്ക്കുകയായിരുന്നു.
ജസ്റിസ് എസ്.കെ.അഗര്‍വാള്‍ ഒരാഴ്ചയ്ക്കകം കേസില്‍ വിശദീകരണം ആവശ്യപ്പെട്ട് സിബിഐയ്ക്ക് നോട്ടീസ് നല്കി. ഹിന്ദുജമാര്‍ക്ക് വേണ്ടി കപില്‍ സിബല്‍ ആണ് ഹാജരായത്. സിബിഐ പ്രത്യേക കോടതിയുടെ വിധി സ്റേ ചെയ്യണമെന്ന കപില്‍ സിബലിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു
.












Click it and Unblock the Notifications