രണ്ട് കേന്ദ്ര മന്ത്രിമാര്‍ രാജിവെച്ചു
ദില്ലി: കേന്ദ്രമന്ത്രിസഭയിലെ രണ്ട് പട്ടാളി മക്കള്‍ കക്ഷി (പിഎംകെ) മന്ത്രിമാര്‍ രാജിവെച്ചു. കേന്ദ്രസഹമന്ത്രിമാരായ ഇ.പൊന്നുസ്വാമി, എന്‍.ടി.ഷണ്മുഖം എന്നിവരാണ് രാജിവെച്ചത്.
ഫിബ്രവരി അഞ്ച് തിങ്കളാഴ്ച മന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് രാജിക്കത്ത് നല്‍കി. പ്രധാനമന്ത്രി രാജി നിരസിച്ചതായി അറിയുന്നു.
എന്‍ഡിഎയിലെ സഖ്യകക്ഷിയായ ഡിഎംകെയുടെ പ്രവര്‍ത്തനരീതിയോടുള്ള വിയോജിപ്പാണ് പിഎംകെ മന്ത്രിമാരെ രാജിയിലേക്ക് നയിച്ചത്. അടുത്ത തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുമായുള്ള സഖ്യം അവസാനിപ്പിച്ച് ജയലളിതയുടെ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കാനൊരുങ്ങുകയാണ് പി.എം.കെ.












Click it and Unblock the Notifications