കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ ടെന്റ് നഗരങ്ങള്‍ ഒരുങ്ങുന്നു

  • By Staff
Google Oneindia Malayalam News

അഹമ്മദാബാദ് : ഭൂകമ്പം തകര്‍ത്തെറിഞ്ഞ ഗുജറാത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ടെന്റ് നഗരങ്ങള്‍ ഒരുങ്ങുന്നു .

വീട് നഷ്ടപ്പെട്ട പതിനായിരങ്ങളെ പുനരധിവസിപ്പിക്കാനാണ ് ടെന്റുകളുടെ മഹാശൃംഖല ഉയരുന്നത്. പ്രധാനമായും ഭൂകമ്പം കടുത്ത നാശം വിതച്ച ഭുജിലും കച്ച് ജില്ലയിലെ ബച്ചോ,റപാര്‍,അഞ്ജാര്‍ എന്നിവിടങ്ങളിലാണ് ടെന്റ് നഗരങ്ങള്‍ ഉയരുക.

ടെന്റുകളിലും പരിസരത്തുമായി ചികിത്സാ സൗകര്യങ്ങളും സ്കൂളുകളും കടകളും ചന്തകളും ഒരുക്കുമെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹരേന്‍ പാണ്ഡ്യ ഫിബ്രവരി അഞ്ച് തിങ്കളാഴ്ച പറഞ്ഞു. ഇതു വരെ സര്‍ക്കാര്‍ 70,000 ടെന്റുകള്‍ വിതരണം ചെയ്തിട്ടുണ്ട് . പക്ഷേ വീടില്ലാത്ത മുഴുവന്‍ പേരെയും പുനരധിവസിപ്പിക്കാന്‍ ഒന്നര ലക്ഷം ടെന്റുകളെങ്കിലും വേണം.

ഇതിനിടെ കാര്‍ഗോ കണ്ടെയ്നറുകളില്‍ ഏതാനും സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങി.ഭൂകമ്പത്തില്‍ ഭുജിലെയും കച്ച് ജില്ലയിലെയും ഭൂരിഭാഗം സര്‍ക്കാര്‍ ഓഫീസളും തകര്‍ന്നിരുന്നു.

ശുദ്ധജല വിതരണം ചിലയിടങ്ങളില്‍ പുന:സ്ഥാപിച്ചു. അഴുക്കുപിടിച്ച പ്രദേശങ്ങളിലൂടെയാണ് ശുദ്ധജലം എത്തുന്നതെന്നതിനാല്‍ കോളറയും ടൈഫോയ്ഡും അടക്കമുള്ള പകര്‍ച്ച വ്യാധികളുണ്ടാകുമെന്ന് ഉദ്യോഗസ്ഥരും ആരോഗ്യരക്ഷാപ്രവര്‍ത്തകരും ഭയപ്പെടുന്നു.

പക്ഷെ ഇതു വരെ പകര്‍ച്ച വ്യാധികളുടെ ലക്ഷണമൊന്നുമുണ്ടായിട്ടില്ലെന്ന് റെഡ് ക്രോസ് വക്താവ് ജെമിനി പാണ്ഡ്യ പറഞ്ഞു. എന്നാല്‍ ഇനിയും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ശവശരീരങ്ങള്‍ പൂര്‍ണ്ണമായും പുറത്തെടുത്തില്ല.ഇപ്പോഴും ഉറ്റവരുടെ ജഡങ്ങള്‍ക്ക് വേണ്ടി നിരവധി പേര്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കരികില്‍ കാത്തിരിപ്പാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X