Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലുവകേസ് ക്രൈംബ്രാഞ്ചിനു വിടണമെന്ന്

കൊച്ചി: അന്വേഷണം വഴിമുട്ടിയ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിന്റെ സഹായം തേടണമെന്ന ആവശ്യം ശക്തമായി . ആലുവ കൊലക്കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവരെ കേസില്‍ ഉള്‍പെടുത്താന്‍ ആവശ്യമായ തെളിവുകളുടെ അഭാവത്തില്‍ കേരളാ പൊലീസ് ഇപ്പോഴും കുഴങ്ങുകയാണ് . കേസ് ക്രൈംബ്രാഞ്ചിന് വിടുന്നതു സംബന്ധിച്ച് താമസിയാതെ തീരുമാനമുണ്ടാകുമെന്നറിയുന്നു .

കൊല്ലപ്പെട്ട അഗസ്റിന്‍ മാഞ്ഞൂരാന്റെ ദമാമിലേക്ക് കടന്ന ബന്ധു ആന്റണിയെ തന്നെയാണ് പൊലീസ് സംശയിക്കുന്നത്. പക്ഷെ ഇയാളെ കേസില്‍ പ്രതിയാക്കുന്നതിന് ആവശ്യമായ വ്യക്തമായ തെളിവുകള്‍ ഇനിയും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.ആന്റണിയെ പിടികൂടുന്നതിന് ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും മറ്റും പൊലീസ് പറഞ്ഞിരുന്നെങ്കിലും ഇത് സാധ്യമാകില്ലെന്ന് ഇതിനകം പൊലീസിന് വ്യക്തമായിട്ടുണ്ട്.

ഏതെങ്കിലും കേസില്‍ പ്രതിയായി വിദേശത്തേക്ക് കടന്നതാണെങ്കിലേ ഇന്റര്‍പോളിന്റെയും മറ്റും സഹായം തേടാന്‍ പൊലീസിന് സാധിക്കൂ. സാഹചര്യത്തെളിവുകളും നിഗമനങ്ങളും കണക്കിലെടുത്ത് മാത്രം ആന്റണിയെ പ്രതിയാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ദമാമിലേക്ക് പോകുന്നതിന് കടം വാങ്ങിയ പണം മുഴുവനും കൊല നടന്നതിന്റെ അടുത്ത ദിവസം തിരികെ കൊടുത്തതാണ് കൊലപാതകത്തില്‍ ആന്റണിക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുത്തിയത്.പൊലീസ് ഇതുവരെ 800 ലധികം പേരെ ചോദ്യം ചെയ്തു. 2500 ലേറെ പേരുടെ മൊഴി രേഖപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+