പ്ലസ് ടു: അഴിമതിക്കാരുടെ പേര് വെളിപ്പെടുത്തണം
തിരുവനന്തപുരം: പ്ലസ് ടു സ്കൂളുകള്‍ അനുവദിക്കുന്നതിന് പണം വാങ്ങിയവരുടെ പേരുകള്‍ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് ജി.കാര്‍ത്തികേയന്‍ ഫിബ്രവരി അഞ്ച് തിങ്കളാഴ്ച ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ മന്ത്രി പി.ജെ.ജോസഫിന്റെ നിയമസഭാംഗത്വ രജതജൂബിലി ആഘോഷവേളയില്‍ പ്ലസ് ടു അനുവദിക്കുന്നതിന് ജോസഫ് പണം വാങ്ങിയില്ലെങ്കിലും മറ്റു ചിലര്‍ പണം വാങ്ങിയ കാര്യം തനിക്കറിയാമെന്ന് നായനാര്‍ പറഞ്ഞിരുന്നു.
തന്റെ മന്ത്രിസഭയുടെ കാലത്ത് അഴിമതി നടന്നുവെന്ന കാര്യം നായനാര്‍ ഈ വെളിപ്പെടുത്തലിലൂടെ പരസ്യമായി സമ്മതിച്ചിരിക്കുകയാണെന്ന് കാര്‍ത്തികേയന്‍ പറഞ്ഞു. ഇടതു മുന്നണി ഭരണകാലത്ത് വിദ്യാഭ്യാസ മേഖല ഏറ്റവും ലാഭമുള്ള വ്യവസായമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications